മനുഷ്യശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ ഉണ്ടാവുന്ന വീക്കമാണ് സന്ധിവാതം അഥവാ ആർത്രൈറ്റിസ്. ഇതു മൂലം സന്ധികളിൽ വേദനയും നീരുമുണ്ടാകുകയും ഇതേ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ ചലിപ്പിക്കാനാവാതെ ഉറച്ചുപോവുകയും ചെയ്യുന്നു.
നൂറിൽപ്പരം സന്ധിവാദങ്ങൾ കണ്ടുപിടിക്കപ്പെട്ടുണ്ട്. റുമറ്റോയിഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയാണ് സ്ഥിരമായി കണ്ടുവരുന്നത്. സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർവീക്കം സന്ധികൾ സ്വയമേ ചലിപ്പിക്കുവാൻ സാധിക്കാതെ വരുന്ന അവസ്ഥ
തളർച്ചയും അസുഖമുള്ളതായുള്ള തോന്നൽ ചൂട്, ശരീരഭാരം കുറയുക, ഉറക്കം കുറയുക, പേശീവേദന ശരീരം സാധാരണ സാധിക്കുന്ന രീതിയിൽ ചലിപ്പിക്കാൻ സാധിക്കാതെ വരിക
ആയാസമുള്ള ജോലിയിലേർപ്പെടുമ്പോൾ സാധാരണയിലും വേഗം തളരുക തുടങ്ങിയ ചില ലക്ഷണങ്ങൾ ഏത് തരം വാദമാണെങ്കിലും കണ്ടു വരുന്നു.
Discussion about this post