ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരവസ്ഥയാണ് ആസ്തമ. ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിടുകയും , ചുമ ഉണ്ടാകുകയും ചെയ്യുന്നു. ശ്വാസനാളികള്‍ സാമാന്യത്തിലേറെ ചുരുങ്ങുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു പ്രധാനമായി മൂന്ന് ഘടകങ്ങളുണ്ട്.
ആദ്യം വായുനാളികളുടെ ചുവരുകളിലെ മാംസപേശികള്‍, മുറുകി, ഉള്ളിലുള്ള സ്ഥലം കുറയുന്നു. കുറഞ്ഞ അളവിലെ വായു കടന്നുപോകൂ. അങ്ങനെ രോഗിക്ക് ശ്വാസോച്ഛ്വാസം ചെയ്യാന്‍ വിഷമമുണ്ടാക്കുന്നു. രണ്ടാമതായി, എന്നാല്‍ അതിലും പ്രധാനമായി, വായുനാളികളുടെ പാളികള്‍ നീരുവന്നു വീര്‍ക്കുന്നു, ഉള്ളിലെ സ്ഥലം വീണ്ടും കുറയുന്നു. മാത്രമല്ല, വായുനാളികള്‍ക്ക് പ്രേരണാഘടകങ്ങള്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ടാണ് രോഗി ഇടയ്ക്കിടെ ചുമയ്ക്കുന്നത്.
Discussion about this post