Health experts warn that lifting heavy weights without following proper guidelines, or doing so by individuals with heart conditions, can put excessive strain on the heart. Holding the breath while lifting heavy weights increases blood pressure and places additional stress on the heart. Such strain may lead to chest pain, irregular heartbeat, dizziness, abnormal shortness of breath, and in rare cases, even a heart attack.
People above the age of forty, those with high blood pressure, diabetes, or a family history of heart disease are advised to undergo necessary medical check-ups before engaging in heavy weight lifting. Health experts also recommend performing weight training under professional supervision and combining it with aerobic activities for better heart health.
കൃത്യമായ നിർദേശങ്ങൾ പാലിക്കാതെയോ അല്ലെങ്കിൽ ഹൃദ്രോഗങ്ങൾ ഉള്ളവരോ ഹെവി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നത് ഹൃദയത്തിൽ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്തർ. ഭാരം എടുത്തുയർത്തുന്ന സമയത്ത് ശ്വാസം പിടിച്ചു വെക്കേണ്ടി വരുന്നത് രക്ത സമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയത്തിന് സമ്മർദ്ദം കൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുണ്ടാകുന്ന സമ്മർദ്ദം, നെഞ്ച് വേദന, ഹൃദയമിടിപ്പിൻറെ താളം തെറ്റൽ, തലചുറ്റൽ, അസ്വാഭാവിക ശ്വാസതടസ്സം, ചില അപൂർവ സാഹചര്യങ്ങളിൽ ഹൃദയാഘാതത്തിനുവരെ കാരമണമായേക്കുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. നാൽപ്പതു വയസ്സിനു മുകളിലുള്ളവർ, ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം, പാരമ്പര്യമായി ഹൃദ്രോഗമുള്ളവർ ഇവരെല്ലാം ഹെവി വെയിറ്റ് ലിഫ്റ്റിങിന് മുമ്പ് ആവശ്യമായ പരിശോധനകൾ നടത്തുന്നത് ഗുണം ചെയ്യും. പ്രഫഷണലുകളുടെ മേൽനോട്ടത്തിൽ എയ്റോബിക് ആക്ടിവിറ്റിയുമായി സംയോജിപ്പിച്ച് വെയിറ്റ് ലിഫ്റ്റിങ് നടത്തുന്നതാണ് ഉചിതമെന്നും ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു.
#HeartHealth
#WeightLiftingSafety
#ഹൃദയാരോഗ്യം
#വെയിറ്റ്ലിഫ്റ്റിംഗ്
































Discussion about this post