Health experts warn that continuously watching reels can cause neck pain, muscle stiffness, and cervical spine problems even at a young age. While watching reels on a mobile phone, the head is usually bent forward. Normally, the head weighs about five kilograms. However, when the head bends forward, this load increases. This added weight puts more pressure on the neck muscles and nerves. Over time, this pressure can damage the cervical spine. Ignoring mild pain in the early stages often leads to bigger problems later.
In addition, maintaining the same sitting posture for long periods while watching reels puts strain on the neck muscles. This leads to tightness in the neck and shoulder muscles, which can later turn into severe pain. Sometimes, the pain can spread to the shoulders and arms and interfere with daily activities, health experts caution.
The habit of watching reels affects not only the neck but also the spine. Sitting for long hours in an incorrect posture damages the natural structure of the spine. This condition is known as a cervical spine disorder. Health experts say that if not treated at the right time, this problem can become permanent.
തുടർച്ചയായി റീൽസ് കാണുന്നത് ചെറുപ്പത്തിൽ തന്നെ കഴുത്തുവേദന, പിരിമുറുക്കം, സെർവിക്കൽ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്തർ. മൊബൈലിൽ റീൽസ് കാണുമ്പോൾ തല മുന്നോട്ട് കുനിഞ്ഞിരിക്കും. സാധാരണയായി അഞ്ച് കിലോ ഭാരമാണ് തലയ്ക്ക് താങ്ങേണ്ടത്. എന്നാൽ തല കുനിക്കുമ്പോൾ ഈ ഭാരം വർദ്ധിക്കുന്നു. ഇത് കഴുത്തിലെ പേശികളിലും ഞരമ്പുകളിലും സമ്മർദ്ദം കൂട്ടുന്നു. ഈ സമ്മർദ്ദം ക്രമേണ സെർവിക്കൽ സ്പൈനിന് കേടുവരുത്തുന്നു. തുടക്കത്തിൽ ചെറിയ വേദന അവഗണിക്കുന്നതാണ് പിന്നീട് പ്രശ്നമാകുന്നത്. കൂടാതെ റീൽസ് കാണുമ്പോൾ ഒരേ ഇരിപ്പ് തുടരുന്നത് കഴുത്തിലെ പേശികളെ സമ്മർദ്ദത്തിലാക്കുന്നു. ഇത് കഴുത്തിലെയും തോളിലെയും പേശികളിൽ മുറുക്കത്തിന് കാരണമാകുന്നു. ഈ മുറുക്കം പിന്നീട് കഠിനമായ വേദനയായി മാറുന്നു. ചിലപ്പോൾ ഈ വേദന തോളുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ദൈനംദിന ജോലികളെ ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. റീൽസ് കാണുന്ന ശീലം കഴുത്തിനെ മാത്രമല്ല, നട്ടെല്ലിനെയും ബാധിക്കും. തെറ്റായ രീതിയിൽ ദീർഘനേരം ഇരിക്കുന്നത് നട്ടെല്ലിന്റെ സ്വാഭാവിക ഘടനയെ നശിപ്പിക്കുന്നു. ഇതിനെ സെർവിക്കൽ സ്പൈൻ ഡിസോർഡർ എന്ന് പറയുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ പ്രശ്നം സ്ഥിരമായേക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു.
#NeckPain #CervicalSpine #MobilePhoneUse #ReelsAddiction #PostureProblems #DigitalHealth #SpineHealth #TechNeck #MuscleStrain #HealthyHabits
#കഴുത്തുവേദന #സെർവിക്കൽസ്പൈൻ #മൊബൈൽഉപയോഗം #റീൽസ് #പോസ്റ്റർപ്രശ്നങ്ങൾ #ഡിജിറ്റൽആരോഗ്യം #നട്ടെല്ലാരോഗ്യം #ടെക്നെക്ക് #പേശിമുറുക്ക് #ആരോഗ്യശീലങ്ങൾ
































Discussion about this post