Stroke is an attack that affects the brain. It occurs when the blood flow to the brain is obstructed. When a stroke happens, brain cells do not receive enough oxygen and eventually get damaged. As a result, the functions of the parts of the body controlled by the damaged brain cells are lost.
Health experts are now explaining some ways to prevent stroke. High blood pressure is a major risk factor, so maintaining blood pressure at a normal level should be a top priority. Daily salt intake should not exceed 1,500 milligrams. Avoid high-cholesterol foods such as burgers, cheese, and ice cream. Include fruits and vegetables in the diet, eat fish two or three times a week, and consume whole grains and low-fat dairy products daily. By paying attention to these factors, health experts say that stroke can be prevented to a certain extent.
തലച്ചോറിനുണ്ടാകുന്ന അറ്റാക്കാണ് സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. സ്ട്രോക്ക് സംഭവിക്കുമ്പോൾ മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്‌സിജൻ ലഭ്യമാകാതെ വരികയും തുടർന്ന് അവ നശിച്ചു പോകുകയും ചെയ്യുന്നു. ഇതു മൂലം ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാകുന്നു. ഇപ്പോളിതാ സ്‌ട്രോക്ക് തടയാനുള്ള ചില മാർഗ്ഗങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്തർ. ഉയർന്ന രക്തസമ്മർദം ഒരു വലിയ ഘടകമാണ്. രക്തസമ്മർദം ശരിയായ രീതിയിൽ നിലനിർത്തുക എന്നതായിരിക്കണം പ്രധാന ലക്ഷ്യം. ഭക്ഷണത്തിലെ ഉപ്പ് ഒരു ദിവസം 1,500 മില്ലിഗ്രാമിൽ കൂടരുത്, ബർഗറുകൾ, ചീസ്, ഐസ്ക്രീം തുടങ്ങിയ ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങൾ ഒഴിവാക്കുക, ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം, ദിവസവും ധാന്യങ്ങളും കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും കഴിക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ സ്‌ട്രോക്ക് ഒരുപരിധിവരെ തടയാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.
#StrokeAwareness #StrokePrevention #BrainHealth #BloodPressureControl #HealthyDiet #LowSaltDiet #CholesterolControl #HeartAndBrainHealth #HealthyLifestyle #PreventiveCare
#സ്ട്രോക്ക് #സ്ട്രോക്ക്‌പ്രതിരോധം #തലച്ചോറാരോഗ്യം #രക്തസമ്മർദനിയന്ത്രണം #ആരോഗ്യകരമായഭക്ഷണം #ഉപ്പുനിയന്ത്രണം #കൊളസ്ട്രോൾനിയന്ത്രണം #ഹൃദയവുംതലച്ചോറും #ആരോഗ്യജീവിതശൈലി #രോഗപ്രതിരോധം
































Discussion about this post