തലയിലും മുടിയിലും എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യം മാത്രമല്ല മാനസീക ശാരീരിക ആരോഗ്യത്തിനും നല്ലതാണെന്നു നമുക്ക് അറിയാം. എന്നാൽ ശെരിയായ രീതിയിലെ ഓയിലിങ് എന്താണെന്നു അറിയാമോ? കുളിച്ചതിന് ശേഷമോ അതിനു മുമ്പോ, എപ്പോഴാണ് മുടിയിൽ എണ്ണ പുരട്ടേണ്ടതെന്നു അറിയുമോ? നിങ്ങൾ മുടിയിൽ എണ്ണ പുരട്ടുന്നത് ശരിയായില്ലെങ്കിൽ, അത് നിങ്ങളുടെ മുടി ദുർബലമാകാനും നിർജീവമാകാനും ഇടയാക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏത് സമയത്താണ് മുടിയിൽ എണ്ണ പുരട്ടേണ്ടതെന്ന് നമുക്ക് നോക്കാം. മുടിയിൽ എണ്ണ തേക്കണമെന്നുണ്ടെങ്കിൽ അത് കുളിക്കുന്നതിന് മുമ്പ് പുരട്ടുക. മുടി കഴുകുന്നതിന് 1 മണിക്കൂർ മുമ്പെങ്കിലും എണ്ണ പുരട്ടണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇങ്ങനെ എണ്ണ തലയിൽ തേച്ച ശേഷം മുടി കഴുകുന്നത് പല ആരോഗ്യ ഗുണങ്ങളും നൽകും. ഇത് മുടികൊഴിച്ചിൽ, മുടിയുടെ ജീവൻ നഷ്ട്ടമാകുന്നത് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും. തലയിൽ തേക്കുന്ന എണ്ണ ചെറുതായി ഒന്ന് ചൂടാക്കി ഇതേ രീതിയിൽ തേച്ച് പിടിപ്പിച്ചാൽ ഗുണങ്ങൾ ഇരട്ടിയാണ്. ഇത് നിങ്ങളുടെ ബ്ലഡ് സർക്യൂലഷൻ കൂട്ടുകയും, മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യും, കൂടാതെ തലയിലെ താരൻ കുറയ്ക്കാനും ഇങ്ങനെ എണ്ണ ചൂടാക്കി തലയിൽ പുരട്ടുന്നത് സഹായിക്കും. എന്നാൽ എണ്ണ അമിതമായി ചൂടാക്കി തലയിൽ പുരട്ടുന്നത് തലയിൽ പൊള്ളലേൽക്കാനും, മുടി വളർച്ച നിര്ജീവമാകാനും ഇടയാകും. മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ വളരെ പ്രധാനമാണ്. പ്രോട്ടീൻ ആണ് മുടിക്ക് ബലം നൽകുന്നത്. ഷാംപൂ ചെയ്യുന്നതിന് മുമ്പ് വെളിച്ചെണ്ണ പുരട്ടുന്നത് മുടിക്ക് ഒരു സംരക്ഷണ പാളി സൃഷ്ടിക്കുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷാംപൂ ഉപയോഗിച്ച് ഉള്ള പ്രോട്ടീൻ്റെ കുറവ് ഇല്ലാതാക്കാൻ ഹെയർ ഓയിലിങ് സഹായിക്കും. മാത്രമല്ല മുടി പെട്ടന്ന് പൊട്ടിപോകുന്നതും, മുടിയുടെ തുമ്പിൽ split ends വരുന്നതും കുളിക്കുന്നതിനു മുൻപുള്ള ഹെയർ ഓയിലിങ് പ്രതിരോധിക്കും. ഇങ്ങനെ ഒക്കെ ആണെങ്കിലും തലയിൽ നിന്ന് എണ്ണ മുഴുവനായും കഴുകിക്കളയാൻ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ എണ്ണയും അന്തരീക്ഷത്തിലെ പൊടി പടലങ്ങളും ചേർന്ന് തലയിൽ ഇന്ഫെക്ഷനുകൾക്ക് കാരണമാകാം.
Discussion about this post