തൃപ്പുണിത്തുറ താലൂക് ആശുപത്രിയിലേക്ക് ട്രാൻസ്ഫർ ആയിപ്പോയ ഓർത്തോ സർജൻ എറണാകുളം ജനറൽ ആശുപത്രിയിൾ തിരികെ എത്തി സർജറി നടത്തിയെന്ന വാദംതള്ളി ആശുപത്രി സുപ്രീണ്ട്. ആരോപണ വിധേയനാനായ ഡോക്ടർ രാജേഷ് ജനറൽ ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്ററിൽ സർജറി നടത്തിയിട്ടില്ല എന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ ബുധൻ വ്യാഴം ദിവസങ്ങളിൽ അദ്ദേഹം ഒരു സൗഹൃദ സന്ദർശനം മാത്രമാണ് നടത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എന്നിരുന്നാലും പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തി ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
Discussion about this post