രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കയാണ്. കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കംകെടുത്തുന്ന പശ്ചാത്തലത്തിൽ ഡെങ്കിപ്പനി ആഗോള ആശങ്കയാണെന്ന് പറയുകയാണ് ലോകാരോഗ്യ സംഘടന. 2023-ൽ ലോകത്ത് 65 ലക്ഷംപേർക്കായിരുന്നു ഡെങ്കി ബാധിച്ചതെങ്കിൽ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി. ഈ സാഹചര്യത്തിൽ കൊതുക് നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, യാത്രകളിലെ വർധന എന്നിവ രോഗംകൂടാൻ ഇടയാക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. പറയുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക.
Discussion about this post