വയനാട് ജില്ലയിൽ സർക്കാർ മേഖലയിൽ ആധുനിക ഹൃദ്രോഗ ചികിത്സാ സംവിധാനം ഇല്ലെന്ന പരാതിക്ക് വിരാമമിട്ട് വയനാട് മാനന്തവാടി സർക്കാർ ആശുപത്രി കാത്‌ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി നടന്നു. മുക്കാൽ ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ തികച്ചും സൗജന്യമായാണ് ലഭ്യമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് വിപിയുടെ ഏകോപനത്തിൽ ഡോ. പ്രജീഷ് ജോൺ, ഡോ. ശ്രീജിത്ത് എജി, ഡോ. നയിം എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശ്രീമതി. ബീന അബ്രഹാം, ശ്രീ. ശ്രുവിത്ത്, ശ്രീ. അശ്വിൻ പി.എസ്. ശ്രീമതി ആര്യ രാജു എന്നീ നഴ്സിംഗ് ഓഫീസർമാരും ശ്രീ വിഷ്ണുപ്രസാദ് (കാത്ത് ലാബ് ടെക്നീഷ്യൻ) ചൈത്ര കെ. അശ്വിനി എന്നീ എക്കോ ടെക്നീഷ്യൻമാർ, ശ്രീമതി. മിനിജ, ദീപ്തി എന്നീ നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവരും ഉദ്യമത്തിൽ പങ്കാളിയായി
Discussion about this post