പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നത് രക്തസമ്മർദം വർധിക്കാൻ ഇടയാക്കും എന്ന് പഠന റിപ്പോർട്ട്. മൈക്രോപ്ലാസ്റ്റിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നതിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ രക്തപ്രവാഹത്തിലെത്തുകയും രക്തസമ്മർദത്തിന് ഇടയാക്കുകയും ചെയ്യുമെന്നു പഠനത്തിൽ പറയുന്നു. ഓസ്ട്രിയയിലെ ഡാന്യുബ് പ്രൈവറ്റ് സർവകലാശാലയിലെ മെഡിസിൻ വിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. പ്ലാസ്റ്റിക് കുപ്പിയിൽ നിന്നുള്ള വെള്ളംകുടിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇങ്ങനെ ഉണ്ടാകുന്ന രക്തസമ്മർദത്തിന്റെ തോത് കുറയ്ക്കാനാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്കില്‍നിന്ന് വിഘടിക്കുന്ന ചെറുപ്ലാസ്റ്റിക് പദാര്‍ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. അഞ്ച് മില്ലിമീറ്ററില്‍താഴെയാണ് ഇവയുടെ വലുപ്പം.
Discussion about this post