തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്നാൽ തന്നെ സംബന്ധിച്ച് അത് ഗുണമായാണ് അനുഭവപ്പെട്ടതെന്നും ഷൈൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് നടൻ ഇക്കാര്യം പങ്കുവെച്ചത്. തനിക്ക് എഡിഎച്ച്ഡി ഉണ്ട്. ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റണം എന്നുള്ളവരാകും എഡിഎച്ച്ഡി ഉള്ളവർ. അതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. എല്ലാവർക്കും അതിലൊരംശമുണ്ട്. ഡ്രസ് മാറുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലുമൊക്കെ കാണും എന്നുള്ളതുകൊണ്ടാണ്. ഈയവസ്ഥ ഉള്ളവരിൽ അതിന്റെ അളവ് കൂടുതലായിരിക്കും. എഡിഎച്ച്ഡി ഉള്ള ഒരാൾക്ക് എപ്പോഴും ആളുകൾ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയായിരിക്കും. ഒരു കൂട്ടമാളുകൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി പെർഫോം ചെയ്യുന്നവരുണ്ട്. ഇതെല്ലാം ഡിസോർഡർ ആയി പുറത്തുള്ളവർക്കേ തോന്നൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി ഏറ്റവും നല്ല ഗുണമാണ്. കറ നല്ലതാണ് എന്ന് പറയുന്നതുപോലെയാണ് ഇതെന്നും ഷൈൻ പറയുന്നു. കുട്ടികളിൽ നാഡീ വളർച്ച സംഭവിക്കുന്ന കാലഘട്ടത്തിൽ അനുഭവപ്പെടുന്ന മാനസിക വൈകല്യങ്ങളെയാണ് എഡിഎച്ച്‍ഡി അഥവാ അറ്റെൻഷൻ -ഡെഫിസിറ്/ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ എന്ന് പറയുന്നത്.
Discussion about this post