മങ്കിപോക്‌സ് അധവാ എംപോക്‌സ് ലക്ഷണങ്ങളുമായി മലപ്പുറ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ യുവാവ് ചികിത്സയില്‍. ദുബായില്‍നിന്ന് എത്തിയ യുവാവിനെയാണ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ഇയാള്‍ നാട്ടിലെത്തിയത്. രാജ്യത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് രോഗ ലക്ഷണങ്ങളുമായി ഒരാള്‍ ചികിത്സയില്‍ പ്രവേശിക്കുന്നത്. എടവണ്ണ സ്വദേശിയായ 38കാരനാണ് ചികിത്സയിലുള്ളത്. ഇന്നലെ രാവിലെയാണ് ഇയാള്‍ ത്വക് രോഗ വിഭാഗത്തില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങളുമാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. എംപോക്‌സ് ലക്ഷണ സാധ്യത കണക്കിലെടുത്ത് യുവാവിനെ നിരക്ഷണത്തില്‍ പ്രവേശിപ്പിച്ചതായും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post