പാർശ്വഫലങ്ങൾ സമ്മതിച്ചതിനു പിന്നാലെ ആഗോളതലത്തിൽ കോവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക. കോവിഡ് വാക്‌സിൻ ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി വ്യക്തമാക്കി. വ്യാവസായിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നീക്കം. അതേസമയം പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ടല്ല വാക്‌സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്‌സിനുകൾ മാർക്കറ്റിലുള്ളതിനാൽ, തങ്ങളുടെ വിൽപന ഇടിഞ്ഞെതിനാലാണ് വാക്‌സിൻ പിൻവലിക്കുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം.
യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്‌സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്. ഓക്സ്ഫഡ് സർവകലാശാലയുമായിച്ചേർന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്‌സിൻ, സിറം ഇൻസ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ നിർമ്മിച്ചത്.
Discussion about this post