കോവിഷീൽഡ് വാക്‌സിനുമായി ബന്ധപെട്ട് ആസ്ട്രസെനെക്കയുടെ വിവാദമായ വെളിപ്പെടുത്തലിനു പിന്നാലെ, തനിക്ക് ഹൃദയാഘാതമുണ്ടായതിനു കാരണം വാക്‌സിൻ എടുത്തതാകാമെന്നു നടൻ ശ്രേയസ് തൽപഡേ. നടന്റെ പരാമർശം വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. 2023 ഡിസംബറിൽ ‘വെൽക്കം ടു ദ ജംഗിൾ’ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് തനിക് ഹൃദയാഘാതമുണ്ടായി. ഈ സാഹചര്യത്തിലാണ് കോവിഷീൽഡിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചും അത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ വർധനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും താരം പറഞ്ഞത്. കൊവിഡ് വാക്സിനെടുത്തതിന് ശേഷമാണ് തനിക്ക് തളർച്ചയും ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങിയത്. അത് കൊവിഡ് ആകാം, വാക്സിൻറെ പ്രതികരണം ആകാം. രണ്ടിൽ ഏതാണെന്ന് അറിയില്ല, പക്ഷേ അത് തന്റെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശ്രേയസ് പറഞ്ഞു. ‘ഇത് വളരെയധികം ഭയപ്പെടുത്തുന്നു. നമ്മുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചിരിക്കുന്നതെന്ന് നമുക്ക് സത്യത്തിൽ അറിയില്ല. നമുക്ക് വാക്സിൻ തരുന്ന കമ്പനികളെ വിശ്വസിക്കുകയും അവരു പറയുന്നതിനനുസരിച്ച് ചെയ്യുന്നു. കൊവിഡിന് മുൻപുവരെ ഇങ്ങനെയൊരു കാര്യത്തേക്കുറിച്ച് ഒരിക്കൽപ്പോലും കേട്ടിട്ടില്ല. വാക്സിൻ എന്താണ് നമ്മളോട് ചെയ്തതെന്ന് നമുക്ക് അറിയണം, എന്നും ശ്രേയസ് കൂട്ടിച്ചേർത്തു.
Discussion about this post