സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്റെ എറണാകുളം മധ്യമേഖല ഓഫീസിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. ലഹരി വസ്തുക്കൾ വാങ്ങുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനു പങ്കാളികളെ ശല്യം ചെയ്യുന്ന പ്രവണതയും വർധിച്ചു വരുന്നതായി അഡ്വ. പി. സതീദേവി വ്യക്തമാക്കി. കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി എന്നിവർ കേസുകൾ തീർപ്പാക്കി.
Discussion about this post