നാല് വർഷം മുൻപ് അപകടത്തിൽ ഇരുകൈകളും നഷ്ട്ടപെട്ട യുവാവിന് ശസ്ത്രക്രിയയിലൂടെ കൈകൾ തുന്നിച്ചേർത്തു. മസ്തിഷ്കമരണം സംഭവിച്ച മീന മേത്ത എന്ന സ്ത്രീയുടെ കൈകളാണ് പൈന്റർ ആയ യുവാവിന് ഡോക്ടർമാർ തുന്നിച്ചേർത്തത്. നാൽപത്തിയഞ്ചുകാരനായ യുവാവിനാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇരുകൈകളും ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തത്. 2020-ലാണ് ഒരു ട്രെയിനപകടത്തിൽ യുവാവിന്റെ ഇരുകൈകളും നഷ്ട്ടമായത്. പന്ത്രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് കൈകൾ പിടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കൊടുവിൽ യുവാവിന്റെ ഇരുകൈകളും ഉയർത്തിപ്പിടിച്ച് ശസ്ത്രക്രിയാ സംഘം ഫോട്ടോ പകർത്തുകയും ചെയ്തിട്ടുണ്ട്. സൗത് ഡൽഹിയിലെ ഒരു സ്കൂളിൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ആയിരുന്ന മീന മേത്ത താൻ മരണപ്പെട്ടാൽ അവയവങ്ങൾ ദാനം ചെയ്യണമെന്ന് മുൻകൂറായി അറിയിച്ചിരുന്നു. അങ്ങനെയാണ് മസ്തിഷ്കമരണം സംഭവിച്ച മീനയുടെ കൈകൾ യുവാവിന് നൽകാൻ കുടുംബം തീരുമാനിച്ചത്.
Discussion about this post