കോട്ടയം ഗവ. ഡെന്റൽ കോളജിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റിസർച് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. ദന്തല്‍ ചികിത്സാ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാന്‍ കഴിയും. അതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ മേഖലയില്‍ നടക്കുന്നത്. കോട്ടയത്തെ ഈ പുതിയ ബ്ലോക്ക് ഈ മേഖലയിലെ ഗവേഷണങ്ങളെ ശക്തിപ്പെടുത്തുകയും അതോടൊപ്പം തന്നെ ഈ ലക്ഷ്യങ്ങിലേക്കുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുംഎന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. 16.5 കോടി രൂപ ചെലവഴിച്ചാണ് ഈ കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിക്കുന്ന 10 കോടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ആരോഗ്യ മന്ത്രി നിര്‍വഹിച്ചു.
Discussion about this post