അപൂർവ ഹൃദയ ശസ്ത്രക്രിയയിലൂടെ വീണ്ടും ശ്രദ്ധനേടി ഏറെണാകുളം ജനറൽ ആശുപത്രി. ഹൃദയ മഹാരക്തധമനി വീക്കം ബാധിച്ച 54 കാരിയെ ആണ് ബെന്‌ടൽ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിരിക്കുന്നത്. ശസ്ത്രക്രിയ താരതമ്യേന ചിലവേറിയതും ജീവിതകാലം മുഴുവൻ തുടർ മരുന്ന് കഴിക്കേണ്ടതുമാണ്. സ്വകാര്യ ആശുപത്രിയിൽ 10 മുതൽ 12 ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് സർക്കാരിന്റെ കാരുണ്യ പദ്ധതിയിലൂടെ സൗജന്യമായി നിർവഹിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് കാർഡിയാതെറാസിക് സർജൻ ഡോക്‌ടർ ജോർജ് വാളൂരാൻ .ഡോ രാഹുൽ റോഷ്‌ന, കാർഡിയാക് അനെസ്തേറ്റിസ്റ് ഡോ ജിയോ പോൾ കോഡിനേറ്റർ അനീഷ് എസ് കാർഡിയാക് നഴ്‌സിംഗ് ഓഫീസർമാർ എന്നിവർ അടങ്ങുന്ന ടീം ആണ്. എല്ലാ വെള്ളിയാഴ്ചകളിലും ആണ് CTVS ഒ.പി നടക്കുന്നത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിർഷാ വ്യക്തമാക്കി. ഈ മഹത് നേട്ടം കൈവരിച്ച ടീമിനെ ആശുപത്രി സൂപ്രണ്ട് അഭിനന്ദിച്ചു.
Discussion about this post