രാജ്യത്ത് മാനസികാരോഗ്യപ്രശ്നങ്ങളുള്ളവർ സ്വയം തിരിച്ചറിഞ്ഞ് ചികിത്സയ്ക്ക് വിധേയരാകുന്നില്ല എന്ന് പഠനറിപ്പോർട്ട്. ജോധ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും യുഎസിലെ ‘ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സ്റ്റി’യിൽ നിന്നുമുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യയിൽ മാനസികാരോഗ്യപ്രശ്നങ്ങളുള്ളവർ സ്വയം ഇത് തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നവർ ആകെ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് പഠനം കണ്ടെത്തി. സാമൂഹിക- സാമ്പത്തിക ഘടകങ്ങൾ, ഹെൽത്ത് ഇൻഷൂറൻസ് ഇല്ലായ്മ, ഭാരിച്ച ചികിത്സാച്ചെലവ് എന്നിങ്ങനെയുള്ള തടസങ്ങളും ധാരാളം പേരെ മാനസികാരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിൽ നിന്ന് വിലക്കുന്നതായി പഠനം പറയുന്നു. മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറയാനും ചികിത്സ തേടാനുമെല്ലാം ആളുകൾ മടിക്കുന്നത് സമൂഹം എന്ത് വിചാരിക്കുമെന്ന ഭയത്താലാണ്. ഈയൊരു സാഹചര്യമാണ് മാറേണ്ടതെന്നും പഠനം ചൂണ്ടികാട്ടുന്നു.
Discussion about this post