ചെറുപ്പക്കാരില്‍ കാണുന്ന മറവിരോഗമായ ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍. ജാമാ ന്യൂറോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചതിരിക്കുന്നത്. ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലേയും നെതര്‍ലാന്‍ഡ്‌സിലെ മാസ്ട്രിച് സര്‍വകലാശാലയിലേയും ഗവേഷകരാണ് പഠനത്തിനു പിന്നില്‍. സാമൂഹികമായ ഒറ്റപ്പെടല്‍, ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ്, താഴ്ന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാട്, വിറ്റാമിന്‍ ഡി അഭാവം, കേള്‍വിക്കുറവ്, അമിതമദ്യപാനം, വിഷാദം, ശാരീരികമായി ദുര്‍ബലമാവുക, പക്ഷാഘാതം, ഡയബറ്റിസ്, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ പതിനഞ്ചോളം ഘടകങ്ങളാണ് ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതാ ഘടകങ്ങളായി ഗവേഷകര്‍ കണക്കാക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള അറുപത്തിയഞ്ചു വയസ്സിനു താഴെ പ്രായമുള്ള 3,50,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഈ ഘടകങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പരിഹാരം കണ്ടെത്തുകയും വഴി ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യാ സാധ്യത കുറയ്ക്കാനാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
Discussion about this post