രാജ്യത്ത് ആദ്യമായി എഐ സഹായത്തോടെ ഫിസിയോതെറാപ്പി സുഗമമാക്കുന്നു ജി ഗൈറ്റര്‍ സ്ഥാപിച്ച് ഒരു സര്‍ക്കാര്‍ ആശുപത്രി. രാജ്യത്തിനുതന്നെ മാതൃകയായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആണ് ജി ഗൈറ്റര്‍ സ്ഥാപിച്ചത്. ലോക ഭിന്നശേഷി സൗഹൃദ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക് പോസ്റ്റിലൂടെ ജി ഗൈറ്റര്‍ ലോകത്തിന് പരിചയപ്പെടുത്തി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി വ്യക്തിക്ക് ആവശ്യമായ സപ്പോര്‍ട്ട് ആവശ്യമായ ഭാഗങ്ങളില്‍ നല്കി കൂടുതല്‍ വേഗത്തില്‍ നല്ല ഫലങ്ങള്‍ സൃഷ്ടിക്കാന്‍ ജി ഗൈറ്ററിലൂടെ സാധിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ വിപുലമായ ആധുനിക ഫിസിയോതെറാപ്പി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും വീണ ജോര്‍ജ് വ്യക്തമാക്കി.
മനുഷ്യരിലുണ്ടാകുന്ന പലവിധ ദഹനപ്രശ്നങ്ങളുടെ ജനിതക അടിത്തറയെയും വൈ ക്രോമസോം ബാധിക്കാമെന്ന് പഠനം. വൈ ക്രോമസോമുകളുടെ കംപ്ലീറ്റ് സ്വീകന്‍സിങ്ങും 3rd ജനറേഷന് സീക്വന്‍സിങ് സാങ്കേതിക വിദ്യകളും ചേര്‍ന്ന് ദഹനരോഗങ്ങളുടെ ഗവേഷണത്തില്‍ പുതിയ പ്രതീക്ഷകളാണ് നല്‍കുന്നതെന്ന് ഇ-ഗാസ്ട്രോഎന്ററോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. മനുഷ്യരിലെ 46 ക്രോമസോമുകളില്‍ ഏറ്റവും ചെറിയ ക്രോമസോമായ വൈ ക്രോമസോം അതിന്റെ സങ്കീര്‍ണ്ണമായ ആവര്‍ത്തന പാറ്റേണ്‍ മൂലം പല നിഗൂഢതകളും ഒളിപ്പിക്കുന്ന ഒന്നാണ്. ഓള്‍ഡ് ജനറേഷന് സ്വീകന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്ത ഇതിലെ പല ഘടനാപരമായ വ്യതിയാനങ്ങളും 3rd ജനറേഷന് സീക്വന്‍സിങ് സാങ്കേതിക വിദ്യ വെളിപ്പെടുത്തുന്നു. ദഹനപ്രശ്ങ്ങള്‍ മാത്രമല്ല വന്ധ്യത, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയുടെ പഠനത്തിലും വൈ ക്രോമസോം സ്വീകന്‍സിങ് നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് കങ്കാരൂ കെയര്‍ പ്രയോജനകരമെന്ന് ശിശുരോഗ വിദഗ്ധര്‍. നവജാത ശിശുവിനെ അമ്മയുടെയും അച്ഛന്റെയും നെഞ്ചിനോടു ചേര്‍ത്തുപിടിച്ച് കുഞ്ഞിനു ചൂട് പകരുന്ന പരിചരണത്തിനാണ് കാംഗ്രൂ കെയര്‍ എന്നു പറയുന്നത്. കുഞ്ഞ് ജനിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ ആരംഭിക്കുന്ന കാംഗ്രൂ കെയര്‍ ഇന്‍ക്യുബേറ്ററിന് പുറത്ത് കുഞ്ഞിന് ദീര്‍ഘനേരം ചെലവഴിക്കാന്‍ പറ്റുന്ന സാഹചര്യം വരെ തുടരും. കുഞ്ഞിന്റെ ശരീര താപനില നിയന്ത്രിക്കുക, ഉറക്കം മെച്ചപ്പെടുത്തുക, മുലയൂട്ടല്‍ ഫലപ്രദമാക്കുക, വൈകാരികമായ അടുപ്പം വര്‍ധിപ്പിക്കുക, മെച്ചപ്പെട്ട വളര്‍ച്ച, കുട്ടിയുടെയും മാതാപിതാക്കളുടെയും സമ്മര്‍ദ്ദം കുറയ്ക്കുക, തുടങ്ങിയ ഗുണങ്ങള്‍ കങ്കാരു കെയര്‍ വഴി ലഭ്യമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഭൂമിക്കു ചൂട് കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളില്‍ 28-ാം ആഗോളകാലാവസ്ഥ ഉച്ചകോടി ശ്രദ്ധ നല്‍കണമെന്ന് ലോകാരോഗ്യസംഘടന. ഇത്രയും കാലം ഉച്ചകോടിനടത്തിയിട്ടും ഇത്തവണയാണ് ആരോഗ്യത്തിനായി ഒരുദിനം ആഗോളകാലാവസ്ഥ ഉച്ചകോടി മാറ്റിവെക്കുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് പറഞ്ഞു. ഓരോവര്‍ഷവും ആഗോളതലത്തില്‍ 70 ലക്ഷംപേരുടെ ജീവനെടുക്കുന്ന വായുമലിനീകരണം, ഛര്‍ദ്യതിസാരവും മലമ്പനിയും പോലുള്ള പകര്‍ച്ചവ്യാധികള്‍ നേരിടുന്ന കാര്യത്തില്‍ ലോകനേതാക്കള്‍ ഒരുമിച്ചുനില്‍ക്കണമെന്ന് ഉച്ചകോടി ആഹ്വാനംചെയ്തു. ഭൂമിയും വെള്ളവും വായുവും വിഷമയമാക്കുമ്പോള്‍ നമ്മുടെ ശരീരംതന്നെയാണ് നാം വിഷമയമാക്കുന്നതെന്ന് യു.എസിന്റെ പ്രതിനിധി ജോണ്‍ കെറി പറഞ്ഞു. ആരോഗ്യമേഖലയിലെ മലിനീകരണം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് 120-ഓളം രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ പുറന്തള്ളുന്ന മാലിന്യത്തില്‍ ആരോഗ്യമേഖലയിലേത് അഞ്ചുശതമാനം വരുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
വേഗത്തില്‍ നടക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് പഠനം. മണിക്കൂറില്‍ നാലുകിലോമീറ്ററോ അതിനുമുകളിലോ വേഗതയില്‍ നടക്കുന്നവരില്‍ ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറവാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. ഇറാനിലെ സെമ്നാന്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിലെ ?ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ മൂന്നുകി.മീ വേഗതയില്‍ നടക്കുന്നവരില്‍ ടൈപ്പ് 2 ഡയബറ്റിസ് സാധ്യത പതിനഞ്ചു ശതമാനമായും മണിക്കൂറില്‍ 5-6 കി.മീ വേഗതയില്‍ നടക്കുന്നവരില്‍ 24 ശതമാനമായും മണിക്കൂറില്‍ ആറു കി.മീ വേഗതയില്‍ നടക്കുന്നവരില്‍ 39 ശതമാനമായും കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. നടക്കുന്നതിന്റെ വേ?ഗത വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ടൈപ്പ് 2 ഡയബറ്റിസ് സാധ്യതയും കുറയുന്നുവെന്നാണ് ?ഗവേഷണത്തില്‍ കണ്ടെത്തിയത്. ആ?ഗോളതലത്തില്‍ നിലവില്‍ ടൈപ്പ് 2 ഡയബറ്റിസ് ബാധിച്ചിരിക്കുന്നവരുടെ തോത് 537 ദശലക്ഷമാണെങ്കില്‍ 2045 ആകുന്നതോടെ ഇത് 783 ദശലക്ഷം ആകുമെന്നാണ് കരുതപ്പെടുന്നത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post