ചിക്കുൻ ഗുനിയക്കുള്ള ലോകത്തിലെ ആദ്യ വാക്സീന് അംഗീകാരം ലഭിച്ചു. ഇക്സ് ചിക്’ എന്ന വാക്‌സിന് അമേരിക്കയുടെ ആരോഗ്യ വിഭാഗമാണ് അംഗീകാരം നൽകിയത്. 1 ഡോസ് വാക്‌സിൻ 18 വയസ്സിന് മുകളിലുള്ളവർക്ക് എടുക്കാമെന്നാണ് നിർദേശം. ചിക്കുൻഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്ക് വൈകാതെ വാക്സിനെത്തിയേക്കും. പരിമിതമായ ചികിത്സരീതികൾ മാത്രമുള്ള ഒരു രോഗത്തെ തടയുന്നതിനുള്ള വലിയ മുന്നേറ്റമാണ് വാക്സിൻ കണ്ടുപിടുത്തത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രയപെട്ടു.
ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2022ലെ കണക്കു പ്രകാരം ലോകത്ത് ആകെയുള്ള ക്ഷയരോഗികളുടെ എണ്ണത്തിൽ 27 ശതമാനവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ആകെ 28.2 ലക്ഷം കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 3,42,000 പേർ രോഗം മൂലം മരിച്ചു. ഇതിൽ നിന്ന് എത്രത്തോളം ഗൗരവമുള്ളതാണ് ക്ഷയരോഗമെന്നത് വ്യക്തമാകുന്നതാണ്. ഇന്ത്യ കഴിഞ്ഞാൽ ഇന്തോനേഷ്യ, ചൈന, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, നൈജീരിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം ക്ഷയരോഗത്തിൻറെ കാര്യത്തിൽ മുൻനിരയിൽ എന്നും WHO വ്യയക്തമാക്കി.
നോൺമെലനോമ ചർമാർബുദ മരണങ്ങളിൽ മൂന്നിൽ ഒന്നിനും പിന്നിൽ വെയിലാണെന്ന് ലോകാരോഗ്യ സംഘടനയും ലേബർ ഓർഗനൈസേഷനും. പുറംപണികളിൽ ദീർഘസമയം വെയിലുകൊണ്ട് ജോലിയെടുക്കുന്നവരിൽ നോൺമെലനോമ സ്കിൻ കാൻസർ കൂടുതലാണെന്നും തൊഴിലിടത്തിലെ ഈ സാഹചര്യത്തെ ഗൗരവകരമായി കണ്ട് ഇടപെടൽ നടത്തണമെന്ന് WHO മുന്നറിയിപ്പ് നൽകി. പുറംപണിയെടുക്കുന്നവർക്ക് വേണ്ട സുരക്ഷിതത്വം പ്രദാനം ചെയ്യാനും മതിയായ അവബോധവും പരിശീലനവും നൽകാനും വെയിലിൽനിന്നു സംരക്ഷണം നേടാൻ സൺസ്ക്രീനും അതിനുതകുന്ന വസ്ത്രങ്ങളും ധരിക്കുന്നതുമടക്കമുള്ള നിർദേശങ്ങളും നയങ്ങളും നൽകാനും അതാതു സർക്കാരുകൾ തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഗർഭനിരോധനമാർഗങ്ങളിലെ ലിംഗവിവേചനം അവസാനിക്കുന്നു. ജനസംഖ്യാനിയന്ത്രണത്തിനായി പുരുഷന്മാർക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചാണ് മരുന്ന് വികസിപ്പിച്ചത്. റിവേഴ്സിബിൾ ഇൻഹിബിഷൻ ഓഫ് സ്പേം അണ്ടർ ഗൈഡൻസ് സങ്കേതം ഉപയോഗിച്ചുള്ള രീതിയാണ് 99 ശതമാനം ഫലപ്രാപ്തി കൈവരിച്ചിരിക്കുന്നത്. മരുന്നിന്റെ വാണിജ്യോത്പാദനത്തിനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. പരീക്ഷണങ്ങളുടെ ഫലം ആഗോളപ്രശസ്തമായ ആൻഡ്രോളജി മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ ആരോഗ്യ വര്ധകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post