മുഖത്ത് എട്ടുകാലി കടിയേറ്റ പ്രശസ്ത ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. ഡാര്‍ലിന്‍ മൊറൈസ് എന്ന 28-കാരനാണ് മരിച്ചത്. ഡാര്‍ലിന്റെ മുഖത്ത് എട്ടുകാലി കടിച്ചതോടെ ആ ഭാഗത്ത് നിറം മാറുകയും തുടര്‍ന്ന് നീര് വെക്കുകയുമായിരുന്നു. പിന്നീട് വേദന കൂടിയപ്പോള്‍ ആശുപത്രിയില്‍ ചികിത്സതേടിയെന്നും ഡാര്‍ലിന്റെ ഭാര്യ പറഞ്ഞു. ചികിത്സയിലിരിക്കെയാണ് മരണം. ചെറുപ്രായത്തില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് താരത്തിന്റെ അകാലവിയോഗം. അതേസമയം ഗായകനെ കടിച്ച എട്ടുകാലി ഏതിനത്തില്‍ പെട്ടതാണെന്നോ, എങ്ങനെയാണ് ഈ പരുക്ക് മരണം വരെയെത്തിയതെന്നോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
ഇടയ്ക്കിടെ ഉറങ്ങാതിരിക്കുന്നത് വിഷാദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പഠനം. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഇടയ്ക്കിടെയുള്ള ഉറക്കക്കുറവ് ഹാപ്പി ഹോര്‍മോണായ ഡോപാമൈനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതുവഴി തലച്ചോറിനെ ദിവസങ്ങളോളം ഉല്ലാസാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്ന് പഠനത്തില്‍ പറയുന്നു. എലികളുടെ സ്വഭാവ രീതികളും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും പഠിച്ചാണ് ഗവേഷകര്‍ ഈ നിരീക്ഷണത്തിലെത്തിച്ചേര്‍ന്നത്. വിഷാദരോഗത്തില്‍ നിന്ന് മുക്തി നേടാന്‍ മിതമായ ഉറക്കമില്ലായ്മ സഹായിക്കുമെന്ന് കണ്ടെത്തിയെങ്കിലും ഉറക്കം ഒഴിവാക്കുന്നതിന് പകരം വ്യായമം ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനവും കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ആരോഗ്യം, കാര്‍ഷിക വികസന ക്ഷേമം, മൃഗസംരക്ഷണം, വനം വന്യജീവി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന സ്ഥാപനമാണ് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച്.
മാനസികാരോഗ്യ പ്രശ്‌നങ്ങളും ശാരീരികാരോഗ്യ പ്രശ്‌നങ്ങളും പരസപരം ബന്ധമുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷ’ന്റെ സയന്റിഫിക് സെഷന്‍സ് 2023ലാണ് ഈ പഠനറിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. വിഷാദം,ഉത്കണ്ഠ,മാനസികസമ്മര്‍ദ്ദം പോലുള്ള മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഹൃദയം- തലച്ചോര്‍ എന്നീ ഭാഗങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു- എത്രകണ്ട് ബാധിക്കുന്നു എന്നതാണ് പ്രധാനമായും പഠനങ്ങള്‍ പരിശോധിക്കുന്നത്. ഇതില്‍ മാനസികാരോഗ്യപ്രശ്‌നങ്ങളെല്ലാം തന്നെ ക്രമേണ ഹൃദയാരോഗ്യത്തെ ബാധിക്കാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഡിപ്രഷനും ആംഗ്‌സൈറ്റിയുമുള്ളവരില്‍ ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങള്‍ കാണാമെന്ന് പഠനങ്ങള്‍ പറയുന്നു.
ആരോഗ്യവകുപ്പിന്റെ കാരുണ്യ പദ്ധതിക്ക് ഭാഗ്യക്കുറി വകുപ്പില്‍നിന്നും 30 കോടി രൂപ കൈമാറി.. ഇതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ഫണ്ടിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നല്‍കിയത്. കേരള ലോട്ടറി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പണം നിര്‍ധനരായ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ധനസഹായമായി കാരുണ്യ ബെനവലെന്റ് ഫണ്ടിലൂടെ നല്‍കുന്നു. ക്യാന്‍സര്‍ കീമോഫീലിയ വൃക്ക രോഗങ്ങള്‍ ഹൃദ്രോഗങ്ങള്‍ സാന്ത്വന ചികിത്സാരംഗങ്ങളില്‍ ഗുരുതരമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് കാരുണ്യ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുന്നത്.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നഴ്‌സ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നഴ്‌സിംഗ് പഠിച്ചവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.യോഗ്യതയുളളവര്‍ നവംബര്‍ 17 രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകുക.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ആറുമാസ കാലയളവിലേക്കാണ് നിയമനം. യോഗ്യത എംബിബിഎസ്. വേതനം 45,000 രൂപ. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 16 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇ9-ഇ9റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2754000 എന്ന നമ്പറില്‍ ബന്ധപെടുക.
യു.കെയില്‍ നിന്നുളള 20 അംഗ പ്രതിനിധിസംഘം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ് സന്ദര്‍ശിച്ചു. മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികളുമായും യു.കെ സംഘം സംവദിച്ചു. ഓങ്കോളജി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ് ഉള്‍പ്പെടെ വിവിധ സ്‌പെഷ്യാലിറ്റികള്‍, ഐ.സി.യു, വിവിധ വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയ്യറ്റര്‍, പോസ്റ്റ് ഓപ്പറേഷന്‍ കെയര്‍ സംവിധാനം ഉള്‍പ്പെടെയുളളവ യു.കെ സംഘം സന്ദര്‍ശിച്ചു. കേരളത്തിലെ പൊതുആരോഗ്യമേഖലയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി കേരളത്തിലെത്തിയതായിരുന്നു സംഘം.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post