പനിച്ച് വിറച്ച് കേരളം. വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പു അറിയിച്ചു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണമെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ രൂപവത്കരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. വെള്ളി,ശനി ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അമിതമായി റെഡ് മീറ്റ് കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം. ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിചിരിക്കുന്നത്. ആഴ്‌ചയില്‍ രണ്ടു തവണയിലേറെ ബീഫ്,പോർക്ക്,മട്ടൺ പോലുള്ളവ കഴിക്കുന്നത് രോഗ സാധ്യത കൂട്ടിയേക്കാമെന്നു പഠനത്തിൽ പറയുന്നു. 2,16,695 പേരുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. 36 വര്‍ഷം നീണ്ട പഠനകാലയളവില്‍ 22,000 പേര്‍ റെഡ് മീറ്റിന്റെ അമിത ഉപയോഗം മൂലം ടൈപ്പ് 2 പ്രമേഹ ബാധിതരായാതായി ഗവേഷകർ കണ്ടെത്തി. അതേസമയം റെഡ് മീറ്റിന് പകരം നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍ പോലുള്ള സസ്യാധിഷ്‌ഠിത പ്രോട്ടീൻ കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത 30 ശതമാനം കുറയ്‌ക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
പ്രായമായവരിൽ വിഷാദ രോഗവും ഉത്കണ്ഠയും കൂടുന്നതായി ലോകാരോഗ്യസംഘടന. 60 വയസ്സോ അതിൽക്കൂടുതലോ ഉള്ള പലർക്കും നല്ല ആരോഗ്യമുണ്ടെങ്കിലും വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന പറയുന്നു. പലർക്കും ചലനശേഷി കുറയുക, വിട്ടുമാറാത്ത വേദന, ബലഹീനത, മേധാക്ഷയം എന്നിവയും അനുഭവപ്പെട്ടേക്കാം. അതിനാൽ അവർക്ക് ദീർഘകാല പരിചരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ആഗോളതലത്തിൽ മുതിർന്നവരിൽ 14 ശതമാനംപേരും വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന ഗ്ലോബൽ ഹെൽത്ത് എസ്റ്റിമേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡബ്ലിയു എച്ച ഓ പ്രസ്‌താവന നടത്തിയത്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മഴ ശക്തി
പ്രാപിക്കുമെന്നതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. ഉയർന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് താമസിക്കുന്നവർ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കൂടുതൽ ആരോഗ്യവാർത്തകളാക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post