ഓരോ വർഷവും ലോകത്ത് 400 ദശലക്ഷം പേരെ ബാധിക്കുന്ന ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്ന് വികസിപ്പിച്ച് ജോൺസൺ ആൻഡ് ജോൺസൺ. ജെഎൻജെ-1802 എന്ന് പേരിട്ടിട്ടിരിക്കുന്ന മരുന്ന് മനുഷ്യരിൽ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ജോൺ ഹോപ്‌കിൻസ് ബ്ലൂംബെർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തുമായി ചേർന്ന് നടത്തിയ ആദ്യ ഘട്ട പരീക്ഷണത്തിൽ 10 വൊളന്റിയർമാരാണ് പങ്കെടുത്തത്. വൈറസ് ഇരട്ടിക്കുന്നതിൽ നിന്ന് ആന്റിവൈറൽ മരുന്നിന് ശരീരത്തിനെ സംരക്ഷിക്കാനായതായി പരീക്ഷണം ചൂണ്ടിക്കാട്ടുന്നു. ലാബിന് പുറത്ത് യഥാർഥ സാഹചര്യങ്ങളിൽ ഈ മരുന്നിന്റെ രണ്ടാം ഘട്ട പരീക്ഷണം നടത്തുകയാണ്. പുതിയ മരുന്ന് വിജയകരമായാൽ ഡെങ്കിപ്പനി മൂലമുള്ള മരണത്തിൽനിന്നു ഏഷ്യയിലെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ലക്ഷണക്കണക്കിന് പേരെ രക്ഷിക്കാൻ സാധിക്കുമെന്ന് ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നു.
നോർക്ക റൂട്ട്‌സ് യു.കെ റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ 297 നഴ്‌സുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 10 മുതൽ 21 വരെ വിവിധ തീയതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന റിക്രൂട്ട്‌മെന്റിലാണ് 297 നഴ്‌സുമാർ രഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ 86 പേർ OET യു.കെ സ്‌കോർ നേടിയവരാണ്. യു.കെയിൽ നിന്നുളള അഞ്ചംഗ പ്രതിനിധി സംഘമാണ് അഭിമുഖങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രസ്തുത റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും നേരത്തേ അപേക്ഷ നൽകിയവർക്കും അവസരമുണ്ട്. യുകെ കരിയർ ഫെയർ മൂന്നാം ഘട്ടം നവംബർ ആറ് മുതൽ പത്തു വരെ കൊച്ചിയിൽ നടക്കമെന്നു നോർക്ക റൂട്സ് അധികൃതർ അറിയിച്ചു. OET / IELTS- UK SCORE നേടിയ വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ, നഴ്‌സുമാർ, സോണോഗ്രാഫർമാർ എന്നിവർക്കാണ് അവസരമുളളത്.
സംസ്ഥാനത്തെ ട്രോമ കെയർ പരിശീലനം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ (ATELC) നേതൃത്വത്തിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകർക്കുള്ള പരിശീലനം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം അടെൽകിൽ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും എമർജൻസി കെയറിൽ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അത്യാധുനിക സിമുലേഷൻ ബേസ്ഡ് ടീച്ചിംഗിംൽ പരിശീലകരുടെ പരിശീലർക്കുള്ള മാസ്റ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാമാണ് ആരംഭിച്ചത്. ഒക്ടോബർ 16 മുതൽ 21 വരെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും സിമുലേഷൻ വിദഗ്ധരും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജുകളിൽ നിന്നും നഴ്സിംഗ് കോളേജുകളിൽ നിന്നുമുള്ളവർക്കാണ് പരിശീലനം നൽകിയത്. മനുഷ്യ ശരീരത്തോട് സാമ്യമുള്ള അത്യാധുനിക മാനിക്വിനുകളിലായിരുന്നു പരിശീലനം. സിപിആർ, എമർജൻസി കെയർ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകി.
കൂടുതൽ ആരോഗ്യ വാർത്തകൾക്കായി ഡോക്ടർ ലൈവ് ടിവി സബ്സ്ക്രൈബ് ചെയ്യുക
Discussion about this post