ഫൈബ്രോമയാള്‍ജിയ അഥവാ പേശീവാദം മൂലം ദുരിതം അനുഭവിക്കുന്നവരില്‍ നേരത്തേയുള്ള മരണസാധ്യത കൂടുതലാണെന്ന് പഠനം. അപകടങ്ങള്‍, അണുബാധ, ആത്മഹത്യ തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് ഇക്കൂട്ടരില്‍ മരണസാധ്യത നേരത്തേയാകുന്നത് എന്നാണ് പഠനം പറയുന്നത്. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഫൈബ്രോമയാള്‍ജിയ കാരണമുള്ള അമിതമായ ക്ഷീണം, മതിയായ ഉറക്കം ഇല്ലായ്മ, ശ്രദ്ധക്കുറവ് എന്നിവ അനുഭവിക്കുന്നതിനാലാകാം അപകസാധ്യതകള്‍ കൂടുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. ഒപ്പം ന്യുമോണിയ പോലുള്ള അണുബാധകള്‍ക്കും സാധ്യത കൂടുതലാണ്. ഫൈബ്രോമയാള്‍ജിയയ്‌ക്കൊപ്പം വാതം, നാഡീസംബന്ധമായ രോഗങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയും കണ്ടുവരാറുണ്ടെന്നും ഇവയും നേരത്തേയുള്ള മരണത്തിലേക്ക് നയിക്കാം എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആറു മുതല്‍ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്കുള്ള ആയുര്‍വേദ ഒ പി യില്‍ മരുന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594897021 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സമ്പൂര്‍ണ്ണ പ്രസവരക്ഷാ പദ്ധതിയുമായി തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിന്റെ ഭാഗമായ പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. ഇവിടെ ഗര്‍ഭകാല പരിചരണവും പ്രസവശേഷമുള്ള ശുശ്രൂഷയും ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് OP സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2350938 എന്ന നമ്പറില്‍ ബന്ധപ്പെടുക.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ്. പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളില്‍ ജാഗ്രത തുടരണമെന്നും നിര്‍ദേശമുണ്ട്. ഇനി വടക്കന്‍ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. സെപ്റ്റംബര്‍ 6 നു 11 ജില്ലകളിലും 7 നു 12 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുന്നത്. സെപ്റ്റംബര്‍ 8 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post