നിശബ്ദതയുടെ ലോകത്ത് നിന്നും കേള്‍വിയുടെ അദ്ഭുത ലോകത്തെത്തി ഗുരുവായൂര്‍ സ്വദേശി നന്ദന. റവന്യൂ മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയും ചേര്‍ന്ന് നന്ദനയ്ക്ക് ശ്രവണ സഹായി കൈമാറി. മണപ്പുറം ഫൗണ്ടേഷനുമായി കൈകോര്‍ത്താണ് ശ്രവണ സഹായിക്കുള്ള പണം സമാഹരിച്ചത്.
ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളുടെ തുടര്‍ ചികിത്സാധനസഹായത്തിനുള്ള ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കിയതായി മന്ത്രി ഡോ. ആര്‍ ബിന്ദു. പ്രായപരിധി 18നും 40നും മദ്ധ്യേ എന്നുള്ള മുന്‍ നിബന്ധന ഒഴിവാക്കി പകരം 18 വയസ്സ് പൂര്‍ത്തിയായതും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരുമായ എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും എന്നാക്കി ദേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കാസര്‍ഗോഡ് ആരോഗ്യ മേഖലയുടെ വളര്‍ച്ചയുടെ ഭാഗമായി ആരംഭിച്ച കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു. കാസര്‍കോട് ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനായി 23 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post