കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ച് അക്രമിയുടെ കുത്തേറ്റ ഡോ. വന്ദന ദാസിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പരിക്കേറ്റ ഡോ. വന്ദനയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടത്തിയാണ് കൊണ്ടുപോയത്. കൊട്ടാരക്കരയിലെ ആശുപത്രിയില്‍നിന്ന് യാതൊരുവിധ പ്രാഥമിക ചികിത്സയും ഡോ. വന്ദനയ്ക്ക് നല്‍കിയില്ല. ഡോ. വന്ദന പഠിച്ച മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള ആശുപത്രികളെ ചികിത്സയ്ക്കായി അവഗണിച്ചത് സമയനഷ്ടമുണ്ടാക്കി. വന്ദനയെ പോലീസ് ജീപ്പിലും, കുത്തേറ്റ പോലീസുകാരെ ആംബുലന്‍സിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ഷിന. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാന്‍ ഏതറ്റം പോകും. ഓഗസ്റ്റ് 16ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സൂചന സമരം നടത്തുമെന്നും ഏക ദിന ഉപവാസമിരിക്കുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. ഹര്‍ഷീനയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡി. കോളേജില്‍ നിന്നുളളതാണെന്ന് ഉറപ്പില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുള്ളത്.
കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ 41കാരിയുടെ വയറില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 15കിലോ ഭാരമുള്ള മുഴ. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പന്ത്രണ്ടിലധികം ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം സമയമെടുത്താണ് മുഴ നീക്കം ചെയ്തത്. നടക്കുമ്പോഴും കഴിക്കുമ്പോഴും കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഴ കണ്ടെത്തിയതെന്ന് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അതുല്‍ വ്യാസ്് മാധ്യമങ്ങളോട് പറഞ്ഞു
നഴ്‌സുമാരെ അധിക്ഷേപിക്കുന്ന തരത്തില്‍ റീല്‍സ് തയ്യാറാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ബംഗളൂരുവില്‍ 11 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാംവര്‍ഷ എ.ബി.ബി.എസ്. വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. റീല്‍സ് വൈറലായതിന് പിന്നാലെ കര്‍ണാടക നഴ്‌സസ് അസോസിയേഷന്‍ കിംസ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയാനായി പോലീസ് നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ കോഴിക്കോട് 19 എന്‍.ഡി.പി. എസ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരി ഉപഭോക്താക്കളും ലഹരിവില്‍ക്കുന്ന സംഘങ്ങളും പിടികൂടിയവരിലുണ്ട്. ലഹരിവില്‍ക്കുന്ന സംഘങ്ങളെ പിടികൂടാന്‍ ഇനിയുള്ള ദിവസങ്ങളിലും ഡ്രോണിന്റെ നിരീക്ഷണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.
നടിയും നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യയുമായ സ്പന്ദന ഹൃദയാഘാതംമൂലം മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ വീണ്ടും കീറ്റോ ഡയറ്റും ഹൃദയാരോഗ്യവും ചര്‍ച്ചയാവുകയാണ്. സ്പന്ദന കടുത്ത ഡയറ്റിങ്ങിലായിരുന്നുവെന്നും കീറ്റോഡയറ്റ് ശൈലിയാണ് താരം പിന്തുടര്‍ന്നിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കീറ്റോ ഡയറ്റ് ശീലമാക്കിയതാണ് സ്പന്ദനയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സാമൂഹികമാധ്യമത്തില്‍ ഉയരുന്ന ചര്‍ച്ചകള്‍. കാര്‍ബോഹൈഡ്രേറ്റ്സിന്റെ അളവ് തീരെ കുറയ്ക്കുകയും കൊഴുപ്പ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്ന ഭക്ഷണരീതിയാണിത്. ശരീരഭാരം കുറയ്ക്കാനുള്ള മികച്ചവഴി എന്നുപറഞ്ഞാണ് പലരും ഈ രീതി പിന്തുടരാറുള്ളത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post