ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയി കഴിയുന്ന സംവിധായകന്‍ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
നിയമ ലംഘകരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പോലീസ് നടപടി. ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണിത്. ഇവരെ ഉപയോഗിച്ച് പ്രാദേശികമായി ലഹരി സംഘങ്ങളും വളരുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ച് വയ്ക്കുന്നത് പ്രതിസന്ധിയാണെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി വേണമെന്നും പൊലീസ് വിശദമാക്കുന്നു. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പശ്ചാത്തലം തൊഴിലുടമയുടെ അഭ്യര്‍ത്ഥന പ്രകാരമുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വഴി മനസ്സിലാക്കാം. നിരവധി തൊഴിലാളികളുള്ള സ്ഥലത്ത് വിവരശേഖരണം വെല്ലുവിളിയാണ്. വാര്‍ഡ് മെന്പര്‍മാരും, തൊഴിലുടമകളും വഴിയുള്ള കണക്കെടുപ്പ് ഉടന്‍ തുടങ്ങാനാണ് പൊലീസ് തീരുമാനം.
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകള്‍ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈക്കോടതി. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴി വെച്ചേക്കും. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മൂന്നുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലിംഗ മാറ്റ ശാസ്ത്രക്രിയയ്ക്ക് അനുമതി തേടി 7 വയസുകാരിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്ന കോടതി. ഹര്‍ജി നല്‍കിയ കുട്ടിയുടെ ആരോഗ്യ നില പരിശോധിക്കാന്‍ മള്‍ട്ടി ലെവല്‍ നിരീക്ഷണ സമിതി രൂപീകരിക്കാനും ശസ്ത്രക്രിയ അനിവാര്യമാണെങ്കില്‍ അനുമതി നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ ഫ്ലാന്‍ ഫണ്ടുപയോഗിച്ചു നിര്‍മിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ സ്ഥാപിച്ച അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. കേരളത്തില്‍ സ്തനാര്‍ബുദം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രാരംഭദശയില്‍തന്നെ രോഗം കണ്ടുപിടിക്കുന്നതിനുള്ള കൂടുതല്‍ രോഗനിര്‍ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രഫി യൂണിറ്റ് ആര്‍.സി.സിയില്‍ സജ്ജമാക്കിയിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. ബയോപ്സിക്കുകൂടി സൗകര്യമുള്ള ഇത്തരമൊരു മാമോഗ്രഫി യൂണിറ്റ് കേരളത്തില്‍ ആദ്യമായാണ് സ്ഥാപിച്ചിരിക്കുന്നത്. സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള ബ്രസ്റ്റ്കോയില്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ നിര്‍ണയത്തിനുള്ള പ്രത്യേക സംവിധാനം എന്നിവയും ഈ യൂണിറ്റില്‍ ഉണ്ട്.
കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്നും കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന് പ്രചോദനമായ പ്രവര്‍ത്തനങ്ങളാണ് ആയുഷ് വകുപ്പ് നടത്തുന്നതെന്നും സര്‍ക്കാര്‍ മേഖലയേയും സ്വകാര്യ മേഖലയേയും കോര്‍ത്തിണക്കി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുകളില്‍ നിന്ന് വീണ് വയോധിക മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരന്‍ നാരായണന് കൂട്ടിരിക്കാനായി എത്തിയ കണ്ണൂര്‍ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ് മരിച്ചത്. 75 വയസായിരുന്നു. മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ഓമന താഴേക്ക് വീണത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
തോളിലെ രോഗനിര്‍ണ്ണയവും അത്യാധുനിക ശസ്ത്രക്രിയാ രീതികളും പഠന വിഷയമാക്കി ഓര്‍ത്തോപീഡിക് വിദ?ഗ്ധരുടെ അന്താരാഷ്ട്ര സമ്മളനം ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി – ഷോള്‍ഡര്‍ കോഴ്‌സ് 2023’ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ആര്‍ത്രോസ്‌കോപ്പി സൊസൈറ്റി, കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍, ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ, ആര്‍ത്രോസ്‌കോപ്പിക് സര്‍ജന്‍സ് ഓഫ് കേരള, കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രമുഖ ഷോള്‍ഡര്‍ സര്‍ജനും എസ്.ഇ.എസ്.ഐ മുന്‍ ദേശീയ അധ്യക്ഷനുമായ ഡോ. ആശിഷ് ബബുല്‍ക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘ഏറ്റവും ഉപയോഗിക്കപ്പെടുന്ന ശരീരഭാഗങ്ങളില്‍ ഒന്നായ തോളിന് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ അവഗണിക്കരുതെന്നും പാരമ്പര്യം, തോളിന്റെ തെറ്റോ അമിതമോ ആയ ഉപയോഗം, അപകടം, സ്‌ട്രെസ് എന്നിവയാണ് പൊതുവായ രോഗകാരണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി Doctorlivetv സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post