പാലക്കാട് തെരുവുനായ ആക്രമണത്തിന് പിന്നാലെ കാല്‍ മുറിച്ചുകളയേണ്ടിവന്ന വീട്ടമ്മ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി ആണ് മരിച്ചത്. മെയ് ഒന്നിനാണ് സരസ്വതിക്ക് നായയുടെ കടിയേറ്റത്. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കാല്‍ പൊള്ളിയതായും ആക്ഷേപമുണ്ട്. തുടര്‍ന്ന് നില ഗുരുതരമായതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ വെച്ച് കാല്‍ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ വീട്ടമ്മയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
കാന്‍സര്‍ നല്‍കിയ തിരിച്ചറിവിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി മനീഷ കൊയ്‌രാള. കാന്‍സര്‍ തന്നില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കി എന്നാണ് മനീഷ പറയുന്നത്. ഇന്ന് താന്‍ ആസ്വദിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പഠിച്ചുവെന്നും കാന്‌സറിനോട് കടപ്പെട്ടിരിക്കുമെന്നും മനീഷ പറയുന്നു. 2012 ല്‍ അണ്ഡാശയ അര്‍ബുദം ബാധിച്ചതും തുടര്‍ന്നങ്ങോട്ടുള്ള ചികിത്സയും അതിജീവനവുമൊക്കെ മനീഷ ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു.
തനിക്ക് ബാധിച്ച Attention Deficit Hyperactivity Disorder അഥവാ എ.ഡി.എച്ച്.ഡി. എന്ന രോഗാവസ്ഥയെക്കുറിച്ച് പങ്കുവെച്ച് ബാര്‍ബി ഡയറക്ടര്‍ ഗ്രേറ്റ ഗെര്‍ഗ്വിഗ്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്‌നമാണിത്. വളരെയധികം ഊര്‍ജസ്വലയായ പെണ്‍കുട്ടിയായിരുന്നു താന്‍ എന്നും രോഗത്തെ തുടര്‍ന്ന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രശ്‌നം നേരിട്ടിരുന്നുവെന്നും അവര്‍ പറയുന്നു. എല്ലാ കാര്യങ്ങളിലും അമിത താല്‍പര്യമായിരുന്നുവെന്നും വളരെ വികാരഭരിതയുമായിരുന്നുവെന്നും ഗ്രേറ്റ പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേറ്റ ഇക്കാര്യം തുറന്നു പറഞ്ഞത്.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ചെസ് പോലുള്ള ഗെയിമുകളില്‍ ഏര്‍പ്പെടുന്നതുമൊക്കെ മുതിര്‍ന്നവരില്‍ ഡിമെന്‍ഷ്യ രോഗസാധ്യത കുറയ്ക്കാമെന്ന് പഠനം. ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഓസ്‌ട്രേലിയയില്‍ നിന്നുള്ള എഴുപതിനു മുകളില്‍ പ്രായമുള്ള 10,318 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. ജൂലൈ 22 വരെ വ്യാപക മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post