സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. 4 ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ ഇടയാകുന്നതുമാണ് മഴ മുന്നറിയിപ്പിന് കാരണമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര്‍ തളിപ്പറമ്പില്‍ ഒന്നര വയസ്സുകാരിക്കാണ് ജീവന് നഷ്ടമായത്. പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം, കൊല്ലം കടയ്ക്കലില്‍ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസ് ബാധിച്ച ഏഴ് വലസ്സുകാരി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല.
കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ തുടര്‍ച്ചയായി ചാകുന്നതിന് പിന്നിലെ കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടി അധികൃതര്‍. അതേസമയം, പാര്‍ക്കിലെ 10 ചീറ്റകളെയും നിരീക്ഷിക്കുന്നതിനായി അവയുടെ കഴുത്തില്‍ സ്ഥാപിച്ചിട്ടുള്ള റേഡിയോ കോളറുകള്‍ നീക്കം ചെയ്യാന്‍ തീരുമാനം. റേഡിയോ കോളറുകളില്നിന്ന് അണുബാധ ഏറ്റതാകാം ചീറ്റകളുടെ മരണ കാരണമെന്ന സംശയത്താലാണ് നടപടി.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂട്ടാര്‍ കുഴിക്കണ്ടം സ്വദേശിനി അനീറ്റാമോളാണ് മരിച്ചത്. 9 വയസ്സായിരുന്നു. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം. ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇനി പ്രായമേറുന്നതില്‍ ഭയക്കേണ്ടതില്ല. കോശങ്ങളുടെ വളര്‍ച്ചയെ പിന്നോട്ട് നയിച്ച് യുവത്വം നിലനിര്‍ത്തുന്ന മരുന്നകളുടെ സംയുക്തം കണ്ടെത്തി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. ഏജിങ് ജേര്‍ണലിലാണ് മരുന്നിനെക്കുറിച്ചുള്ള ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറോളം മരുന്നുകള്‍ ചേര്‍ത്തുള്ള സംയുക്തമാണ് പ്രായത്തെ അതിജീവിക്കാന്‍ ഗവേഷകര്‍ കണ്ടെത്തിയത്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി.വി സബ്സ്ക്രൈബ് ചെയ്യുക.
Discussion about this post