നോക്കാം സുപ്രധാന ആരോഗ്യവര്‍ത്തകള്‍
കേരളത്തില്‍ 2018 ലേതുപോലൊരു പ്രളയം ആവര്‍ത്തിക്കില്ലെന്നും നിലവില്‍ സംസ്ഥാനത്തെ ദുരന്തനിവാരണ നടപടികള്‍ സജ്ജമാണെന്നും റവന്യു മന്ത്രി കെ രാജന്‍, സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസം കൂടി ഇടവിട്ടതും ശക്തമായതുമായ മഴ തുടരുമെന്നും ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്താ വകുപ്പിന്റെ മുന്നറിയിപ്പ്. ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പനി ബാധിച്ച് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വിതുര സ്വദേശിനി സുശീല ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെയുള്ള പകര്‍ച്ച വ്യാധികളിലെ മരണം ഇതോടെ 18 ആയി. എലിപ്പനി, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നിവയിലാണ് മരണങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സ നേടിയത് 167 പേരാണ്. മരണ നിരക്ക് ഉയരുന്നത് ആശങ്ക കൂട്ടുന്നുണ്ട്.
മാനസികോല്ലാസത്തിനായി കുട്ടിക്കാലം മുതല്‍ വായിക്കുന്നത് മാനസിക ആരോഗ്യ വളര്‍ച്ചയെ സഹായിക്കുമെന്ന് പഠനം. ആഴ്ചയില്‍ പന്ത്രണ്ട് മണിക്കൂറില്‍ കൂടുതല്‍ വായിക്കുന്നവരുടെ മസ്തിഷ്‌കഘടനയില്‍ മെച്ചപ്പെട്ട മാറ്റം കണ്ടുവെന്നും പഠനത്തില്‍ പറയുന്നു. കേംബ്രിജ്, വാര്‍വിക്ക്, ഫുഡാന്‍ സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. സൈക്കോളജിക്കല്‍ മെഡിസിന്‍ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 10,234 പേരില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. പകര്‍ച്ചപ്പനികള്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും വ്യാപനം ഉണ്ടാകാതിരിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്‍പ്പെടെ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശമുണ്ട്. ക്യാമ്പുകളില്‍ ആരോഗ്യ സേവനം ഉറപ്പാക്കാന്‍ പി.എച്ച്.സി./ എഫ്.എച്ച്.സി./ സി.എച്ച്.സി.യിലുള്ള എച്ച്.ഐ./ ജെ.എച്ച്.ഐ. തലത്തിലുള്ള ഒരാള്‍ക്ക് ചുമതല കൊടുക്കണം. മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
ഫിറ്റ്‌നസ് വീഡിയോകളിലൂടെ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച ജര്‍മന്‍ ഫിറ്റ്‌നസ് താരം ജോ ലിന്‍ഡ്‌നറുടെ മരണവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മുപ്പത് വയസുകാരനായ ജോ മരിച്ചത് അന്യൂറിസം മൂലമാണെന്നും മരണത്തിന് മൂന്നുദിവസം മുമ്പ് കഴുത്തുവേദനയെക്കുറിച്ച് പറഞ്ഞിരുന്നു എന്നും സുഹൃത്തായ നിച്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴുത്തുവേദന ഉണ്ടെന്ന് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ജോ പറഞ്ഞത്. എന്നാല്‍ അതിനു പിന്നിലെ കാരണം തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയെന്നും നിച്ച കുറിച്ചു.
കേരളത്തിലെ ജന്തുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ലോകബാങ്ക് പ്രതിനിധി ജീവന്‍ മൊഹന്തി. ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പും ലോകബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന ‘വേള്‍ഡ് ബാങ്ക് ഫണ്ടഡ് അനിമല്‍ ഹെല്‍ത്ത് സിസ്റ്റം സപ്പോര്‍ട്ട് ഫോര്‍ വണ്‍ ഹെല്‍ത്തി’ന്റെ ഭാഗമായി സ്റ്റേക്ക് ഹോള്‍ഡേഴ്‌സിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. അരുണ ശര്‍മ, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്രസംഘം തലസ്ഥാനത്തും തുടര്‍ന്ന് വയനാട്, കോഴിക്കോട് ജില്ലകളിലും സന്ദര്‍ശനം നടത്തും.
യു.കെയില്‍ നഴ്സായിരുന്ന വൈക്കം സ്വദേശിനി അഞ്ജുവിന്റെയും രണ്ട് മക്കളുടെയും കൊലപാതകത്തില്‍ പ്രതിയും യുവതിയുടെ ഭര്‍ത്താവുമായ സാജുവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് യു.കെ കോടതി. വിധി പ്രകാരം ഇയാള്‍ കുറഞ്ഞത് 40 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും. 2022 ഡിസംബറിലായിരുന്നു സംഭവം.
കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി doctorlivetv സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post