വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്നതില്‍ അപലപിച്ച് സുപ്രീം കോടതി, കോവഡ് വാകിസിന്‍ എടുത്തവരിലെ ഹൃദയാഘാത സാധ്യതയില്‍ ഗവേഷണം പൂര്‍ത്തിയാക്കി ഐസിഎംആര്‍, നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖിലയാണ് മരിച്ചത്. 32 വയസ്സായിരുന്നു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയില്‍ സ്വകാശ്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തെരുവുനായയുടെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി നിഹാല്‍ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. അക്രമികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളുടെ വാദം കോടതി ജൂലൈ 12ന് കേള്‍ക്കും. അതേസമയം, സംസ്ഥാനത്ത് ഭീതിപടര്‍ത്തി തെരുവുനായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കണ്ണൂര്‍ മുഴിപ്പിലങ്ങാടില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ജാന്‍വിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു. ജാന്‍വി പിന്നീട് അപകടനില തരണം ചെയ്തിരുന്നു.
കണ്ണൂരിന് പിന്നാലെ കൊല്ലത്തും തിരുവനന്തപുരത്തും തെരുവുനായ ആക്രമണം. കാസര്‍കോട് ബേക്കലില്‍ തെുരുവുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധയുടെ മേലാസകലം കടിയേറ്റു. കൊല്ലത്ത് പത്ത് വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്. തിരുവനന്തപുരത്ത് നായ്ക്കള്‍ ആടിനെ ആക്രമിച്ചു.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായും, അതീവ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിനാല്‍ എലിപ്പനി പ്രതിരോധ ഗുളികകളുടെ കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഉണ്ടാകരുത്. കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം മുതല്‍ കാസര്‍ഗോഡുവരെയുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ പലയിടങ്ങളിലും മഴ സാധ്യതയുള്ളതിനാല്‍ മണ്ണിടിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും പുരോഗമിക്കുകയാണ്.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന പ്രചരത്തില്‍ ഗവേഷണം പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഫലം രണ്ട് ആഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ഭാല്‍ പറഞ്ഞു. കോവിഡ് ബാധിച്ചവരില്‍ രോഗം ഭേതമായശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി കാണുന്നതായും, ഇത്തരക്കാരിലെ ഹൃദയാഘാതത്തിന് കാരണം വാക്‌സിന്‍ സ്വീകരിച്ചതാണെന്നുമുള്ള രീതിയില്‍ വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നു. കോവിഡ് വാക്‌സിന്റെ പ്രത്യാഘാതം സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്തതും ജനങ്ങളില്‍ വലിയ ആശങ്കകള്‍ തീര്‍ത്തിരുന്നു.
ഉമിനീരില്‍നിന്നും ഗര്‍ഭധാരണം തിരിച്ചറിയുന്നതിനുള്ള കിറ്റ് വികസിപ്പിച്ച് ഗവേഷകര്‍. സാലിസ്റ്റിക് എന്ന് പേരിട്ടിരിക്കുന്ന ടെസ്റ്റിലൂടെ കൃത്യമായ ഫലം ലഭിക്കുമെന്ന് അവകാശപ്പെടുന്നത് ജറുസലേമില്‍നിന്നുള്ള ഗവേഷകരാണ്. ശരീര താപനില അളക്കുന്നതിന് സമാനമായ രീതിയിലാണ് ടെസ്റ്റിങ് നടത്തുക. അഞ്ച് മുതല്‍ 15 മിനിറ്റിനുള്ളില്‍ ടെസ്റ്റിന്റെ ഫലം ഉപഭോക്താവിന് അറിയാന്‍ സാധിക്കും. കിറ്റ് ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മദ്യപാനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയ. മദ്യപിക്കുന്നവരില്‍, കരള്‍, ഹൃദ്രോഗ സാധ്യതകള്‍ തുടങ്ങിയവയ്ക്ക് പുറമെ പേശികളുടെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന മദ്യപാനം, പേശികളില്‍ ബലക്ഷയം സൃഷ്ടിച്ച് ശരീരത്തെ വാര്‍ധക്യസഹജമായ അവസ്ഥയിലേയ്ക്ക് നയിക്കുമെന്നും പഠനം പറയുന്നു.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post