ആരോഗ്യ മേഖലയിലെ സുപ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ,
തിരുവനന്തപുരം നഗരത്തില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി നഗരസഭ.
ഇന്ത്യയുടെ ആദ്യ കോവിഡ് നാസൽ വാക്സിൻ ആയ ഇൻകോവാക് പുറത്തിറങ്ങി . ഇഞ്ചക്ഷൻ ഒഴിവാക്കി മൂക്കിലൂടെ ഉപയോഗിക്കുന്ന വാക്സിനാണ് ഇൻകോവാക്.
ചൈനയിലെ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറഞ്ഞതായി ചൈന. കോവിഡിന്‍റെ തോത് കുറയാൻ തുടങ്ങിയതിന്‍റെ സൂചനയാണിതെന്ന് ചൈനീസ് അധികൃതർ
.എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ഹോട്ടലിൽ ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്.
ഭക്ഷ്യ സുരക്ഷയുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയ ഹോട്ടലുകള്‍ക്ക് മറ്റൊരിടത്ത് അതേസ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങും
മുലപ്പാല്‍ ബാങ്കിലേക്ക് 105 ലിറ്റര്‍ മുലപ്പാല്‍ സംഭവാനചെയ്ത് കോയമ്പത്തൂര്‍ സ്വദേശിനി ശ്രീവിദ്യ. മുലപ്പാല്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ വിഷമിക്കുന്നത് ഒഴിവാക്കാന്‍ സേവനപ്രവൃത്തിയെന്ന നിലയിലാണ് ശ്രീവിദ്യയുടെ നടപടി.
Discussion about this post