Although both black raisins and golden raisins are rich in health benefits, their advantages differ slightly. Health experts say that black raisins are generally considered more beneficial. Black raisins are rich in iron, which helps increase hemoglobin levels in the body and prevents problems like anemia. They are also very effective in preventing hair fall. The iron content improves blood circulation in the scalp and strengthens hair roots. In addition, the vitamin C in black raisins helps maintain the natural color of hair. Black raisins also help reduce bad cholesterol and purify the blood, making them excellent for heart health.
Golden raisins, however, also offer several health benefits. Compared to black raisins, they are softer and sweeter. Golden raisins are rich in dietary fiber, which helps prevent constipation and improves digestion. They also provide instant energy, support eye health, reduce acidity, and help maintain healthy teeth and bones, according to health experts.
കറുത്ത ഉണക്കമുന്തിരിയും മഞ്ഞ ഉണക്കമുന്തിരിയും ആരോഗ്യഗുണങ്ങളിൽ മുന്നിലാണെങ്കിലും, അവയുടെ ഗുണങ്ങൾ അല്പം വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി കറുത്ത ഉണക്കമുന്തിരിയാണ് കൂടുതൽ ഗുണകരമായി കണക്കാക്കപ്പെടുന്നതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കറുത്ത ഉണക്കമുന്തിരിയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വിളർച്ച അല്ലെങ്കിൽ അനീമിയ പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മുടികൊഴിച്ചിൽ തടയാൻ കറുത്ത ഉണക്കമുന്തിരി വളരെ ഫലപ്രദമാണ്. ഇതിലെ ഇരുമ്പ് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടിവേരുകളെ ബലപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഇതിലെ വിറ്റാമിൻ സി മുടിക്ക് സ്വാഭാവിക നിറം നൽകാനും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കാനും രക്തശുദ്ധി വരുത്താനും കറുത്ത ഉണക്കമുന്തിരി സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ മഞ്ഞ ഉണക്കമുന്തിരിയിലും ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്. കറുത്ത ഉണക്കമുന്തിരിയെ അപേക്ഷിച്ച് ഇവ കൂടുതൽ മൃദുവും മധുരമേറിയതുമാണ്. മഞ്ഞ ഉണക്കമുന്തിരിയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കി ദഹനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പെട്ടെന്നുള്ള ഊർജ്ജം നൽകുന്നു, കണ്ണിന്റെ ആരോഗ്യം, അസിഡിറ്റി കുറക്കുന്നു, പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും മഞ്ഞ ഉണക്കമുന്തിരി മികച്ചതാണെന്ന് ആരോഗ്യവിദഗ്തർ പറയുന്നു.
#BlackRaisins
#GoldenRaisins
#HealthBenefits
#IronRichFoods
#AnemiaPrevention
#HairHealth
#HeartHealth
#CholesterolControl
#DigestiveHealth
#DietaryFiber
#InstantEnergy
#NaturalNutrition
#HealthyEating
#കറുത്തഉണക്കമുന്തിരി
#മഞ്ഞഉണക്കമുന്തിരി
#ആരോഗ്യഗുണങ്ങൾ
#ഇരുമ്പുസമ്പന്നം
#വിളർച്ചതടയാം
#മുടിആരോഗ്യം
#ഹൃദയാരോഗ്യം
#കൊളസ്ട്രോൾകുറയ്ക്കാം
#ദഹനാരോഗ്യം
#ഉടൻഊർജം
#സ്വാഭാവികപോഷണം

































Discussion about this post