A study has found that cancer patients have a higher risk of dying from heart disease. According to the study published in the Journal of the American Heart Association, long-term changes caused by cancer in fluid retention and blood clotting processes increase the risk of death due to heart disease. The research was conducted by scientists from the Chinese Academy of Medical Sciences.
The researchers emphasized that greater caution is needed regarding the risk of heart disease both during cancer treatment and after its completion. The report also points out that people who develop cancer at a younger age should be especially vigilant about this risk.
The study analyzed data from 379,944 individuals who did not have heart disease at the beginning of the study. Among them, 65,047 were cancer patients. The study identified nine factors that can influence the risk of death from heart disease, including age, sex, smoking, body mass index (BMI), blood pressure, blood sugar levels, kidney function measured by cystatin C, and neutrophil count indicating inflammation. The researchers added that cancer patients should take endocrine, kidney-related, and inflammation-related risks very seriously.
അർബുദം ബാധിച്ച രോഗികൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. അർബുദം ശരീരത്തിലെ നീർക്കെട്ടിലും രക്തം കട്ടപിടിക്കുന്ന പ്രക്രിയയിലും ഉണ്ടാക്കുന്ന ദീർഘകാല മാറ്റങ്ങളാണ് ഹൃദ്രോഗമരണ സാധ്യത വർധിപ്പിക്കുന്നതെന്ന് ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അർബുദ ചികിത്സയുടെ സമയത്തും അതിന് ശേഷവും ഹൃദ്രോഗ സാധ്യത സംബന്ധിച്ച് കൂടുതൽ കരുതൽ ആവശ്യമാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. ചെറുപ്രായത്തിൽ അർബുദം ബാധിക്കപ്പെടുന്നവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 3,79,944 പേരുടെ ഡേറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇവർക്ക് പഠനത്തിന്റെ ആരംഭത്തിൽ ഹൃദ്രോഗം ഉണ്ടായിരുന്നില്ല. ഇതിൽ 65,047 പേർ അർബുദരോഗികളായിരുന്നു. പ്രായം, ലിംഗപദവി, പുകവലി, ബോഡി മാസ് ഇൻഡെക്‌സ്, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, വൃക്കയുടെ പ്രവർത്തനത്തിന്റെ അളവ്‌കോലായ സിസ്റ്റാറ്റിൻ സി, നീർക്കെട്ടിനെ സൂചിപ്പിക്കുന്ന ന്യൂട്രോഫിൽ കൗണ്ട് എന്നിങ്ങനെ ഹൃദ്രോഗ മരണത്തിന്റെ സാധ്യതയിൽ സ്വാധീനം ചെലുത്താവുന്ന ഒൻപത് ഘടകങ്ങളും പഠനം കണ്ടെത്തി. അർബുദമുള്ളവർ എൻഡോക്രൈനും വൃക്കയും നീർക്കെട്ടുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ ഗൗരവമായി എടുക്കണമെന്നും പഠന റിപ്പോർട്ടിൽ ഗവേഷകർ കൂട്ടിച്ചേർത്തു.
#CancerResearch, #HeartDiseaseRisk, #CancerAndHeartHealth, #MedicalStudy, #PublicHealth, #CardioOncology, #CancerSurvivors, #HealthAwareness, #HeartHealth
#അർബുദപഠനം, #ഹൃദ്രോഗസാധ്യത, #അർബുദവുംഹൃദയാരോഗ്യവും, #ആരോഗ്യബോധവത്കരണം, #മെഡിക്കൽറിപ്പോർട്ട്, #കാൻസർസർവൈവർസ്, #പൊതുആരോഗ്യം, #ഹൃദയാരോഗ്യം
































Discussion about this post