Sprouted potatoes contain two glycoalkaloid compounds called solanine and chaconine. Health experts warn that consuming these compounds in excess can be harmful to health, as they contain mild toxins. Excess intake of glycoalkaloids may cause vomiting, diarrhea, stomach pain, headache, fever, rapid heartbeat, low blood pressure, and other health issues.
Moreover, when potatoes begin to sprout, their nutritional value also starts to decline. Health experts advise avoiding potatoes that are sprouted or have turned green in color. To prevent using sprouted potatoes, it is recommended not to buy them in large quantities. Instead, purchase only enough for one or two weeks and store them in a cool, dark, and dry place.
മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നിങ്ങനെ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിൽ നേരിയ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഗ്ലൈക്കോ ആൽക്കലോയിഡ് അമിതമാകുന്നത് ഛർദി, വയറിളക്കം, വയറുവേദന, തലവേദന, പനി, വേഗത്തിലുള്ള നാഡിമിടിപ്പ്, കുറഞ്ഞ രക്തസമ്മർദം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, ഉരുളക്കിഴങ്ങിൽ മുളവരുന്നതോടെ പോഷകമൂല്യവും കുറഞ്ഞു തുടങ്ങും. മുളപ്പിച്ചതോ പച്ച നിറമായോ മാറിയ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മുള വന്ന ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതിന് അവ വലിയ അളവിൽ വാങ്ങാതിരിക്കുക. ഒന്നോ രണ്ടോ ആഴ്ച മാത്രം ഉപയോഗിക്കാവുന്ന അളവിൽ മാത്രം വാങ്ങി തണുത്തതും ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.
#SproutedPotatoes, #FoodSafety, #HealthAwareness, #Solanine, #Chaconine, #ToxicFoods, #HealthyEating, #NutritionTips, #FoodStorage, #AvoidSproutedPotatoes
#ഉരുളക്കിഴങ്ങ്, #മുളപ്പിച്ചഉരുളക്കിഴങ്ങ്, #ആഹാരസുരക്ഷ, #ആരോഗ്യജാഗ്രത, #സോളനൈൻ, #വിഷാംശം, #പോഷകാഹാരം, #ആരോഗ്യകരമായഭക്ഷണം, #ഭക്ഷണസംഭരണം, #ആരോഗ്യസംരക്ഷണം
































Discussion about this post