രാജ്യത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയെന്ന ബഹുമതി എറണാകുളം ജനറല്‍ ആശുപത്രിക്ക് സ്വന്തം. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് എറണാകുളത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഷിബുവിന്റെ ഹൃദയം എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഷിബുവിന്റെ ഹൃദയം, വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ അവയവദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ച കുടുംബം വലിയ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കേരളം അഭിമാനപൂര്‍വ്വം ഓര്‍ക്കാന്‍ പോകുന്ന ഇത്തരമൊരു ചരിത്രദൗത്യം ഏറ്റെടുത്ത എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.































Discussion about this post