There are indications that life and health insurance premiums may be exempted from Goods and Services Tax (GST). At present, insurance premiums are taxed at 18% GST. Bihar Deputy Chief Minister Samrat Choudhary, the convener of the ministerial panel formed to study GST rates in the insurance sector, disclosed this. The committee has approved the central government’s proposal to grant GST exemption on insurance premiums. Reports suggest that the members have adopted a favorable stance on the matter. However, the final decision will be taken by the GST Council. A 13-member committee was appointed last September to study issues related to health and life insurance. In the 2023-24 financial year, the central and state governments earned ₹8,262.94 crore from GST on health insurance premiums and ₹1,484.36 crore from health reinsurance premiums. Currently, in a term insurance policy with a monthly premium of ₹2,488, ₹379.58 goes towards GST.
ലൈഫ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളെ ചരക്ക് സേവന നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് സൂചന. നിലവിൽ ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട്. ഇൻഷുറൻസ് മേഖലയിലെ ജി.എസ്.ടി നിരക്കുകൾ സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിന് രൂപീകരിച്ച മന്ത്രിതല സമിതി കൺവീനർ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് ജി.എസ്.ടി ഇളവ് നൽകുന്നതിനുള്ള കേന്ദ്ര നിർദ്ദേശത്തിന് സമീതി അംഗീകാരം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക ജി.എസ്.ടി കൗൺസിലായിരിക്കും. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് വിഷയങ്ങൾ പഠിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് 13 അംഗ കമ്മിറ്റിയെ നിയമിച്ചത്. 2023-24 സാമ്പത്തികവർഷത്തിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിൽ നിന്ന് 8262.94 കോടി രൂപയും ആരോഗ്യ റീ-ഇൻഷുറൻസ് പ്രീമിയങ്ങളിൽനിന്ന് 1484.36 കോടി രൂപയുമാണ് ജി.എസ്.ടി ഇനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വരുമാനമായി ലഭിച്ചത്. നിലവിൽ 2488 രൂപ പ്രതിമാസം പ്രീമിയംവരുന്ന ഒരു ടേം ഇൻഷുറൻസ് പോളിസിയിൽ 379.58 രൂപ ചരക്ക്, സേവന നികുതിയിലേക്കാണ് പോകുന്നത്.
#InsuranceNews, #GSTExemption, #LifeInsurance, #HealthInsurance, #TaxRelief, #InsuranceSector, #FinancialNews, #PolicyUpdate, #IndiaEconomy, #GSTCouncil
#ജി.എസ്.ടി ഇളവ്, #ലൈഫ്ഇൻഷുറൻസ്, #ആരോഗ്യഇൻഷുറൻസ്, #നികുതിഇളവ്, #ഇൻഷുറൻസ്മേഖല, #സാമ്പത്തികവാർത്ത, #പോളിസിപുതുക്കൽ, #ഇന്ത്യസാമ്പത്തികം, #ജിഎസ്ടികൗൺസിൽ
Discussion about this post