The Health Department has issued an alert urging caution amid the spread of chickenpox. Fever, fatigue, body pain, headache, loss of appetite, and fluid-filled blisters on the body are the main symptoms. Health officials have advised people to seek medical treatment immediately if symptoms appear and to take necessary precautions to prevent the spread of the disease.
Chickenpox can spread through direct contact with the fluid from the blisters, as well as through droplets released when an infected person coughs or sneezes. The incubation period ranges from 10 to 21 days. The disease can spread from two days before the appearance of blisters until two days after the blisters dry up.
The key symptoms include fever, fatigue, body pain, headache, loss of appetite, and blisters on the body. The Health Department has warned that chickenpox can become severe in infants below one year of age, pregnant women, senior citizens, people with chronic respiratory or skin diseases, and those with weakened immune systems.
ചിക്കൻ പോക്സ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽനിന്ന് അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് 10 മുതൽ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തിൽ കുമിളകൾ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കുമിളകൾ ഉണങ്ങി രണ്ടുദിവസം വരെയും അണുബാധ പകരാനിടയുണ്ട്.
പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ദീർഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ചിക്കൻപോക്സ് പിടിപെട്ടാൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
#Chickenpox
#ChickenpoxAlert
#PublicHealth
#HealthDepartment
#InfectiousDisease
#DiseasePrevention
#HealthAwareness
#ViralInfection
#SymptomsAwareness
#StaySafe
#CommunityHealth
#ചിക്കൻപോക്സ്
#ചിക്കൻപോക്സ്ജാഗ്രത
#ആരോഗ്യവകുപ്പ്
#പൊതുആരോഗ്യം
#സാംക്രമികരോഗം
#രോഗപ്രതിരോധം
#ആരോഗ്യജാഗ്രത
#വൈറൽഅണുബാധ
#രോഗലക്ഷണങ്ങൾ
#സുരക്ഷിതരാവുക































Discussion about this post