സ്മാർട്ട് ഫോണുകൾ പോലെ തന്നെ ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇയർഫോണുകൾ. പാട്ടുകേൾക്കാനായാലും, സിനിമ കാണാനായാലും, കാൾ ചെയ്യാൻ ആയാലും ഇയർഫോണുകളും ഇയർബഡുകളും മണിക്കൂറുകളോളം ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഒരുതരത്തിൽ പറഞ്ഞാൽ നിത്യജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയിരിക്കുകയാണ് ഈ ഉപകരണം. എന്നാൽ ഇവ നിങ്ങളുടെ ചെവിക്ക് എത്രത്തോളം ദോഷകരമാക്കുന്നതാണ് എന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ഇയർബഡുകളുടെയും ഹെഡ്‌ഫോണുകളുടെയുമെല്ലാം ഉപയോഗം നിങ്ങളുടെ കേൾവിശേഷി കേടുവരുത്താൻ കാരണമാകുന്നതാണ്. മാത്രമല്ല ചെവിയിൽ അഴുക്ക് അടിഞ്ഞുകൂടാനും ഇതുമൂലം ചെവിയിൽ അണുബാധ ഉണ്ടാകാനും ഇയർ ഫോണുകൾ കാരണമാകും. മണിക്കൂറുകൾ നീണ്ട ഇയർഫോണിന്റെ ഉപയോഗം തലവേദനയ്ക്ക് കാരണമാകുകയും കാലക്രമേണ മൈഗ്രെയിൻ പോലുള്ള കഠിന തലവേദനയിലേക്ക് നയിക്കുകയും ചെയ്യുമെന്നും പറയപ്പെടുന്നു. 90 ഡെസിബെൽ അല്ലെങ്കിൽ 100 ഡെസിബെൽ ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണെന്ന് 2017 ൽ പ്രസിദ്ധീകരിച്ച നോയിസ് ആന്റ് ഹെൽത്ത് എന്ന പഠനത്തിൽ പറയുന്നുണ്ട്. ഹെഡ്‌ഫോണുകളുടെ പ്രധാന അപകടം വോളിയം അഥവാ ശബ്ദമാണ്. ഹെഡ്‌ഫോണുകൾ നിങ്ങളുടെ ചെവിക്ക് വളരെ അടുത്തതായതു കൊണ്ടുതന്നെ ഉയർന്ന രീതിയിൽ ശബ്ദമുണ്ടാക്കാൻ കഴിയും. ഇത് നിങ്ങളുടെ കേൾവിക്ക് ഏറ്റവും അപകടകരമാണ്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ പൊതുവേ നിങ്ങളുടെ ചെവിക്ക് ദോഷം ചെയ്യും. ശബ്‌ദ തരംഗങ്ങൾ നമ്മുടെ കാതുകളിൽ എത്തുമ്പോൾ, അവ ചെവികല്ലുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ഏറ്റവും ചെറുതും ലോലവുമായ അസ്ഥികൾ ഉള്ളത് ചെവികളിൽ ആണെന്ന കാര്യം അറിയാമല്ലോ. ഇത്തരം പ്രകമ്പനങ്ങൾ നിരവധി ചെറിയ അസ്ഥികളെ വിറപ്പിച്ചുകൊണ്ട് ആന്തരിക സ്ഥാനമായ കോക്ലിയയിൽ എത്തിച്ചേരുന്നു. നിങ്ങളുടെ ചെവിയിൽ ഏറ്റവുമധികം ദ്രാവകങ്ങൾ നിറഞ്ഞ അറയാണ് കോക്ലിയ, അതിൽ ആയിരക്കണക്കിന് ചെറിയ “രോമകൂപങ്ങളിൽ ”നിന്ന് ശബ്ദ പ്രകോപനങ്ങൾ കോക്ലിയയിൽ എത്തുമ്പോൾ, അതിനുള്ളിലെ ദ്രാവകങ്ങളും രോമങ്ങളും അതിൻറെ സ്ഥാനത്തു നിന്ന് ചലിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു.
Discussion about this post