കേരളത്തെ ഭീതിയിൽ ആഴ്ത്തിക്കൊണ്ടിരിക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വരം കോഴിക്കോടിനു പിന്നാലെ തൃശൂരിലും. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് സൂചിപ്പിച്ചു. ആദ്യമായാണ് തൃശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Discussion about this post