ദേഷ്യം അത്ര നല്ലതല്ല; ദേഷ്യവും ഹൃദയാഘാതവും തമ്മിൽ ബന്ധമെന്ന് പഠനം. ചെറുതായി ദേഷ്യപ്പെടുന്നത് പോലും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊളംബിയ യൂണിവേഴ്സിറ്റി ഇർവിംഗ് മെഡിക്കൽ സെൻ്റർ, യേൽ സ്കൂൾ ഓഫ് മെഡിസിൻ, ന്യൂയോർക്കിലെ സെൻ്റ് ജോൺസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 280 ആരോഗ്യമുള്ള മുതിർന്നവരിലാണ് പഠനം നടത്തിയത്. ദേഷ്യം വന്നവരിൽ രക്തക്കുഴലിൽ കാര്യമായ മാറ്റം വന്നതായി ഗവേഷകർ കണ്ടെത്തിയെന്നും പഠത്തിൽ പറയുന്നു. അമിത ദേഷ്യം കാർഡിയോവാസ്‌കുലർ സിസ്റ്റത്തെ ബാധിക്കുമെന്നും പിന്നീടത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മനഃശാസ്ത്രപരമായ അവസ്ഥകളും ഹൃദയാരോഗ്യവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുന്നുവെന്നും ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിൽ നിന്നുള്ള ഗ്ലെൻ ലെവിൻ വ്യക്തമാക്കി.
Discussion about this post