ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്ന വ്യക്തികളുടെ പ്രായപരിധി മാറ്റി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന നിയമ പ്രകാരം ഇനി 65 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കാം. അതുപോലെ ഒരു വ്യക്തിക്ക് പല കമ്പനികളിൽ നിന്നു ഇൻഷുറൻസ് എടുക്കാം. ഇതുവഴി കൂടുതൽ സൗകര്യത്തിൽ, കുറഞ്ഞ വിലയിൽ പോളിസി ലഭ്യമാകുകയും ചെയ്യും. മുതിർന്ന പൗരന്മാരുടെ പരാതികളും ക്ലെയിമുകളും ഒരു പ്രത്യേക ചാനലിലൂടെ കൈകാര്യം ചെയ്യാനും അവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനും ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ നയം വ്യക്തമാക്കുന്നു.
Discussion about this post