പക്ഷിപ്പനി ലോകത്ത് പടർന്നു പിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. പുതുതായി അമേരിക്കയിൽ കണ്ടെത്തിയ എച്ച്5എൻ1 വകഭേദം കൊവിഡിനേക്കാൾ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കയിലെ ടെക്‌സാസിലെ പാൽ ഉത്പാദന കേന്ദ്രത്തിലെ ജോലിക്കാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ ആറ് സ്‌റ്റേറ്റുകളിലായി 12 കന്നുകാലിക്കൂട്ടങ്ങളും ടെക്‌സാസിലെ ഒരു പൂച്ചയും ഇതുവരെ വൈറസ് ബാധിച്ച് മരണപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വൈറസിനെ മനുഷ്യനിൽ കണ്ടെത്തുന്നത് ഇതാദ്യമായാണ്. രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയം വേണ്ട എന്നും വിദഗ്ദർ ആശങ്ക രേഖപെടുത്തുന്നു. രോഗഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വൈറ്റ് house പ്രഖ്യാപിച്ചിട്ടുണ്ട്. പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗത്തിൽ വ്യാപിക്കുമെന്നും ആരോഗ്യ വിദഗ്ത്തർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post