ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണിയാണെന്ന് കത്തോലിക്കാസഭ വ്യക്തിയുടെ ലിംഗം മാറ്റാൻ കഴിയുമെന്നുപറയുന്ന ‘ജെൻഡർ തിയറി’യെ വത്തിക്കാൻ എതിർക്കുന്നു. ഇതുസംബന്ധിച്ച് അഞ്ചുവർഷമെടുത്തു തയ്യാറാക്കിയ 20 പേജുള്ള പ്രഖ്യാപനം വത്തിക്കാൻ പ്രമാണരേഖകളുടെ ഓഫീസ് തിങ്കളാഴ്ച പുറത്തിറക്കി. മാസങ്ങളെടുത്തു നടത്തിയ പരിശോധനകൾക്കുശേഷം മാർച്ച് 25-നാണ് ഫ്രാൻസിസ് മാർപാപ്പ ഇതിന് അംഗീകാരം നൽകിയത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ‘അതിരറ്റ അന്തസ്സ്’ എന്നപ്രഖ്യാപനം ഇറക്കിയത്. ജീവശാസ്ത്രപരമായി വ്യത്യസ്തരായ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അതിനാൽ, ദൈവത്തിന്റെ പദ്ധതിയെ മാറ്റുകയോ സ്വയംദൈവമാകാൻ ശ്രമിക്കുകയോ അരുതെന്ന് പ്രഖ്യാപനം പറയുന്നു. വാടകഗർഭപാത്രത്തിലൂടെയുള്ള ജനനം വാടകയമ്മയുടെയും ജനിക്കുന്ന കുഞ്ഞിൻറെയും അന്തസ്സിനെ മുറിവേൽപ്പിക്കുന്നുവെന്നും വത്തിക്കാൻ വ്യക്തമാക്കി
Discussion about this post