2023 മുതല്‍ പാര്‍സല്‍ ഭക്ഷണത്തില്‍ ലേബല്‍ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിര്‍ദേശങ്ങൾ പാലിക്കാന്‍ ഭക്ഷണശാലകള്‍ക്ക് വിമുഖത. പാര്‍സല്‍ ഭക്ഷണക്കവറിന് പുറത്ത് ഭക്ഷണം പാകംചെയ്ത സമയം, എത്ര സമയത്തിനകം ഉപയോഗിക്കണം തുടങ്ങിയ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദേശം നൽകിരുന്നു. എന്നാൽ ഹോട്ടലുകളും തട്ടുകടകളും ഉള്‍പ്പെടെ പല ഭക്ഷ്യവിതരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിര്‍ദേശം പാലിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനം ഏതെന്നുപോലും തിരിച്ചറിയാത്ത കവറുകളിലാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങള്‍പോലും ഭക്ഷണവിതരണം നടത്തുന്നത്. ലേബല്‍ പതിക്കലുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് ജനുവരിയില്‍ നടത്തിയ ‘ഓപ്പറേഷന്‍ ലേബല്‍’ പരിശോധനയിലൂടെ 122 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യിതു.
Discussion about this post