യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പാരറ്റ് ഫീവർ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ യൂറോപ്പിൽ രോഗം ബാധിച്ച് അഞ്ച് മരണം സ്ഥിതീകരിച്ചു. klemidia വിഭാഗത്തിൽപ്പെട്ട ബാക്ടീരിയയാണ് പാരറ്റ് ഫിവറിന്റെ ഉറവിടം. വനപ്രദേശങ്ങളിലുള്ളതും വളർത്തുപക്ഷികളിൽ നിന്നുമൊക്കെ അസുഖബാധ പടരാൻ സാധ്യത കൂടുതൽ ആണെന്ന് ലോകരോഗ്യ സംഘടനാ വ്യക്തമാക്കി. അഞ്ച് മുതൽ 14 ദിവസത്തിനുള്ളിൽ ആണ് രോഗലക്ഷണം പ്രകടമാക്കുന്നത്. പേശിവേദന, തലവേദന, പനി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. രോഗം ബാധിച്ച പക്ഷികളിൽ ലക്ഷണങ്ങൾ പ്രകടം ആകണമെന്നില്ല. വായുവിലൂടെയും പക്ഷിയുടെ വിസർജ്യങ്ങളിലൂടെയും ആണ് ബാക്ടീരിയകൾ പകരുന്നതെന്ന് ലോക ആരോഗ്യ സംഘടനാ കൂട്ടിച്ചേർത്തു. പക്ഷിയുടെ ചുണ്ടുമായി നേരിട്ട് സാമീപ്യം വരുമ്പോൾ രോഗബാധ ഉണ്ടാവുന്നതായി കണ്ടെത്തിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരാനുളള സാധ്യത നിലനിൽക്കുന്നുവെങ്കിലും അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണ്. ഭൂരിഭാഗം കേസുകളിലും അസുഖബാധയുള്ള പക്ഷികളുമായി ബന്ധം പുലർത്തുന്നവരിലാണ് രോഗം സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യ സംഘടനാ വ്യക്തമാക്കി. മനുഷ്യരിൽ രോഗബാധയേറ്റുള്ള മരണം അപൂർവമാണെന്നും, ആന്റിബയോട്ടിക്കുകൾ ചികിത്സയിൽ ഫലം ചെയ്യുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ കൂട്ടിച്ചേർത്തു.
Discussion about this post