പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുമാസത്തിടെയാണ് രോഗികളുടെ എണ്ണം ഇത്രയുമധികം ഉയര്‍ന്നത്. രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തില്‍ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയര്‍ന്നുനില്‍ക്കുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡോ. ഷഹ്നയുടെ മരണത്തിന് കാരണം വന്‍ തുക സ്ത്രീധനം നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലെന്ന് ജില്ല കളക്ടറുടെ റിപ്പോര്‍ട്ട്. ന്യൂനപക്ഷ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട്ടിലെത്തി സംസാരിച്ചപ്പോള്‍ റുവൈസും പിതാവും വന്‍തുക സ്ത്രീധനമായി ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, വിവാഹം നടക്കില്ലെന്ന് ഡോ. റുവൈസ് അറിയിച്ചിരുന്നതായും, ഇതിനാല്‍ ഡോ. ഷഹന ദുഖിതയായിരുന്നുവെന്നും മെഡി.കോളേജ് സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസ്സുകള്‍ കേന്ദ്രീകരിച്ച് വ്യാപക ഭക്ഷ്യ സുരക്ഷ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ 12, 13 തീയതികളില്‍ നടത്തിയ പരിശോധനയില്‍ 995 ഹോസ്റ്റല്‍, കാന്റീന്‍, മെസ്സ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. കൂടാതെ 10 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കിയതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി. വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഹോസ്റ്റലുകളില്‍ നിന്നും ലഭിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന് തുടര്‍ച്ചയായി പരാതികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ഈ പരിശോധനകള്‍ നടത്തിയത്.
അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് വകഭേദം കേരളത്തിലും സ്ഥിരീകരിച്ചതായി ഗവേഷകര്‍. ഇന്ത്യന്‍ സാഴ്സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ് ജെഎന്‍വണ്ണിനെ ആ?രോ?ഗ്യ വി?ദ?ഗ്ധര്‍ കണക്കാക്കുന്നത്. ബിഎ 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണ് ജെഎന്‍ വണ്‍. പകര്‍ച്ചാശേഷി കൂടുതലായതിനാല്‍ രോഗികളുടെ എണ്ണം ഉയരാന്‍ ഈ വകഭേദം കാരണമായേക്കും. എങ്കിലും നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിദ?ഗ്ധരുടെ അഭിപ്രായം.
കിഴക്കന്‍ ആഫ്രിക്കയിലെയും തെക്കന്‍ ആഫ്രിക്കയിലെയും 5 രാജ്യങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി WHO . ഈ വര്‍ഷം 1,100-ലധികം കേസുകളും 20 മരണങ്ങളും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നിവിടങ്ങളില്‍ 1,166 സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാബ് പരിശോധനകളിലൂടെ മുപ്പത്തിയേഴ് കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു. അഞ്ച് രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ . 2011 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് സാംബിയ നേരിടുന്നത് . ഈ വര്‍ഷം ആദ്യമായി മലാവിയില്‍ മനുഷ്യനില്‍ ആന്ത്രാക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളും ആന്ത്രാക്സിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തി.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.
Discussion about this post