മണ്‍റോത്തുരുത്തില്‍ കഴിഞ്ഞ മാസം അഞ്ചിന് കായലില്‍ മുങ്ങി മരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണത്തില്‍ ദുരൂഹതയെന്ന് അദ്ദേഹത്തിന്റെ അമ്മയുടെ പരാതി. ‘അമ്മ ബീന മകന്‍ ലാല്‍ കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നു കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. ലാല്‍ കൃഷ്ണ കായലില്‍ വീണു മരിച്ചെന്നു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞ പ്രകാരമാണ് പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയത്. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ‘അമ്മ ബീന പറയുന്നു. ‘കടയ്ക്കല്‍ സ്വദേശിയായ സുഹൃത്തുള്‍പ്പെടെ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നാണ് ലാല്‍ കൃഷ്ണ വീട്ടില്‍ നിന്നു പോയത്. 9 മാസം മുന്‍പാണ് ലാല്‍ കൃഷ്ണക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ലഭിച്ചത്. പത്തനംതിട്ട സീതത്തോട് ആരോഗ്യ കേന്ദ്രത്തിലായിരുന്നു ജോലി. കൂട്ടുകാരോടൊപ്പം പോയ ലാല്‍ കൃഷ്ണ അപസ്മാരം വന്ന് കുണ്ടറയില്‍ ആശുപത്രിയില്‍ ആണെന്ന് അന്നേ ദിവസം വൈകിട്ട് കടയ്ക്കലുള്ള സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍ ഉടമ വീട്ടില്‍ വന്ന് അറിയിച്ചു. വൈകിട്ട് നാട്ടുകാര്‍ വീട്ടില്‍ കൂടിയപ്പോഴാണു മകന്‍ മരിച്ചെന്ന വിവരം അറിയുന്നത്. ഏത് രീതിയില്‍, എവിടെ വച്ച് , എങ്ങനെ മരിച്ചു എന്ന് തനിക്ക് വ്യക്തത ഇല്ലെന്നും ‘അമ്മ ബീന പരാതിയില്‍ പറയുന്നു.
കോവിഡ് 19 വൈറസിന് രണ്ട് വര്‍ഷം വരെ ശ്വാസകോശത്തില്‍ തങ്ങിനില്‍ക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോര്‍ട്ട്. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജീസ് ആന്‍ഡ് ആറ്റോമിക് എനര്‍ജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പാസ്ചറില്‍ നിന്നുള്ള ഒരു സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. അണുബാധയ്ക്ക് ശേഷം18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തില്‍ SARS-CoV-2 കാണപ്പെടുന്നുവെന്ന് മാത്രമല്ല രോഗിയുടെ പ്രതിരോധശേഷി കുറയുന്നതായും ഗവേഷകര്‍ പറയുന്നു. വൈറസ് ബാധിച്ച മൃഗങ്ങളുടെ മാതൃകകളില്‍ നിന്നുള്ള ജൈവ സാമ്പിളുകള്‍ പഠനം വിശകലനം ചെയ്തു. വൈറല്‍ അണുബാധ നിയന്ത്രിക്കുന്നതില്‍ എന്‍കെ കോശങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഗവേഷണത്തില്‍ പറയുന്നു.
പുകവലിശീലം മസ്തിഷ്‌കത്തെ എന്നെന്നേക്കുമായി ചുരുക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ബയോളജിക്കല്‍ സൈക്യാട്രി ?ഗ്ലോബല്‍ ഓപ്പണ്‍ സയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ?ഗവേഷകരാണ് പഠനത്തിനു പിന്നില്‍. പുകവലി നിര്‍ത്തുന്നതിലൂടെ മസ്തിഷ്‌കകോശങ്ങള്‍ ചുരുങ്ങുന്നത് പ്രതിരോധിക്കാമെങ്കിലും പഴയ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയില്ലെന്ന് ഗവേഷണത്തില്‍ പറയുന്നു. മസ്തിഷ്‌കത്തിന്റെ നില, പുകവലിശീലം, ജനിതകഘടകങ്ങള്‍ തുടങ്ങിയവ വിലയിരുത്തി 32,094 പേരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പുകവലിശീലം എത്രത്തോളം കൂടുതലാണോ അത്രത്തോളം മസ്തിഷ്‌കവും ചുരുങ്ങുകയാണെന്നു ഗവേഷകര്‍ വ്യതമാകുന്നു. മസ്തിഷ്‌കത്തിന് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനെ പ്രതിരോധിക്കാന്‍ പുകവലി നിര്‍ത്തുകയാണ് ഉത്തമമെന്നും ഗവേഷണം നിര്‍ദ്ദേശിക്കുന്നു.
ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്കും തലകറക്കത്തിനും കാരണമായ ഹോര്‍മോണ്‍ കണ്ടെത്തി ശാസ്ത്രലോകം. ജിഡിഎഫ് 15 എന്ന ഗ്രോത്ത് ഡിഫറന്‍സിയേല്‍ന്‍ ഫാക്ടര്‍ 15 എന്ന ഹോര്‍മോണ്‍ ആണ് ഗവേഷകര്‍ കണ്ടെത്തിയത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലേയും സ്‌കോട്ട്‌ലാന്‍ഡിലേയും അമേരിക്കയിലേയും ശ്രീലങ്കയിലേയും ഗവേഷകരുടെ സംഘമാണ് ഈ നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവില്‍ നിന്നുള്ള ഈ ഹോര്‍മോണ്‍ അമ്മയുടെ രക്തത്തിലൂടെ തലച്ചോറിലെത്തുന്നു. ഈ ഹോര്‍മോണ്‍ അമ്മയുടെ തലച്ചോര്‍ ഏത് വിധത്തില്‍ സ്വീകരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഗര്‍ഭിണികളില്‍ മോണിംഗ് സിക്ക്‌നെസ്സ് അനുഭവപ്പെടുക. മോണിംഗ് സിക്ക്‌നെസിന് പരിഹാരം കണ്ടെത്താനുള്ള സൂചനകളിലേക്കാണ് ഗവേഷണം വിരല്‍ ചൂണ്ടുന്നത് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക
Discussion about this post